മ​രി​യ​സ​ദ​ന​ത്തി​ല്‍ സം​യു​ക്ത യോ​ഗം ന​ട​ത്തി
Monday, January 30, 2023 10:34 PM IST
പാ​ലാ: മ​രി​യ​സ​ദ​ന​ത്തി​ല്‍ കേ​ര​ള ഫെ​ഡ​റേ​ഷ​ന്‍ ഫോ​ര്‍ ദി ​കെ​യ​ര്‍ ഓ​ഫ് മെ​ന്‍റ​ലി ഡി​സേ​ബി​ള്‍​ഡ​യു​ടെ​യും അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ സൈ​ക്കോ സോ​ഷ്യ​ല്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റേ​ഴ്‌​സ് കേ​ര​ള​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കേ​ര​ള​ത്തി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നാ​യി അ​റു​പ​തോ​ളം പ്ര​തി​നി​ധി​ക​ള്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഡോ. ​ടി. മു​ര​ളി, ഡോ. ​വി.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് മെം​ബ​ര്‍ ഫാ. ​റോ​യ് വ​ട​ക്കേ​ല്‍ എ​ന്നി​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡം​ഗം ഫാ. ​ജോ​ര്‍​ജ് ജോ​ഷ്വാ, കേ​ര​ള സ്റ്റേ​റ്റ് എ​ന്‍​ജി​ഒ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് മ​രി​യ​സ​ദ​നം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ക്ട് അ​നു​സ​രി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന 20,000 രൂ​പ പ്ര​തി​വ​ര്‍​ഷ ലൈ​സ​ന്‍​സ് ഫീ ​ഒ​ഴി​വാ​ക്കു​ക, 2012 നി​യ​മ​സ​ഭ​യി​ല്‍ പാ​സാ​ക്കി​യ മാ​ന​സി​ക പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​ള്ള റൂ​ള്‍​സ് അ​നു​സ​രി​ച്ചു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ക്ട് അ​നു​സ​രി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ഴും പ​രി​ഗ​ണി​ക്കു​ക, അ​ഗ​തി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​യ​മ​ങ്ങ​ള്‍ മൂ​ലം പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​ക​രു​ത്, വൈ​ദ്യു​ത​ചാ​ര്‍​ജ് കെ​ട്ടി​ട നി​കു​തി,ലൈ​സ​ന്‍​സ് ഫീ ​എ​ന്നി​വ ഒ​ഴി​വാ​ക്കി സ്ഥാ​പ​ന​ങ്ങ​ളെ അ​ട​ച്ചു​പൂ​ട്ട​ല്‍ ഭീ​ഷ​ണി​യി​ല്‍​നി​ന്നു സം​ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഗ​വ​ണ്‍​മെ​ന്‍റ് ത​ല​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു യോ​ഗം തീ​രു​മാ​നി​ച്ചു. സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഷാ​ജി സെ​ബാ​സ്റ്റ്യ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.