കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുറക്കും
Monday, January 30, 2023 11:43 PM IST
തൃ​ക്കൊ​ടി​ത്താ​നം: കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് ന​ല്‍കാ​ന്‍ ഇ​നി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളും. ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ല്‍ തൃ​ക്കൊ​ടി​ത്താ​നം, വ​ട​ക്കേ​ക്ക​ര, താ​ഴ​ത്തു​വ​ട​ക​ര എ​ന്നീ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
മു​ഖ്യ​മ​ന്ത്രി​യു​ടെ നൂറുദി​ന ക​ര്‍മപ​രി​പാ​ടി​യി​ലു​ള്‍പ്പെ​ടു​ത്തി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം പ​ദ്ധ​തി വ​ഴി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഒ​രു സ്‌​കൂ​ളി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ 90,000 രൂ​പ​യാ​ണ് ചെല​വ്.
ജ്യോ​ഗ്ര​ഫി പ​ഠ​ന​വി​ഷ​യ​മാ​യു​ള്ള ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ളി​ലാ​ണ് വെ​ത​ര്‍ സ്റ്റേ​ഷ​ന്‍ സ്ഥാ​പി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ സാ​ധ്യ​ത എ​ന്നി​വ നി​രീ​ക്ഷി​ക്കാ​നും പ​ഠി​ക്കാ​നും വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​വ​സ​ര​മു​ണ്ടാ​കും.
കേ​ര​ള സ്‌​കൂ​ള്‍ വെ​ത​ര്‍ സ്റ്റേ​ഷ​ന്‍റെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 12 സ്‌​കൂ​ളു​ക​ളി​ലാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണം ന​ട​പ്പാ​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​ത്തെ​യും കാ​ലാ​വ​സ്ഥ ഡാ​റ്റാ ബു​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്താ​നും എ​സ്എ​സ്കെ ​വെ​ബ് സൈ​റ്റി​ല്‍ അ​പ്‌ലോ​ഡ് ചെ​യ്യാ​നും സം​വി​ധാ​ന​മു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍നി​ന്ന് അ​പ‌്‌ലോ​ഡ് ചെ​യ്യു​ന്ന വി​വ​ര​ങ്ങ​ള്‍ കൊ​ച്ചി സ​ര്‍വവക​ലാ​ശാ​ല പ​ഠ​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കും. സ​മീ​പ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും പ​ഠ​ന​ത്തി​നും നി​രീ​ക്ഷ​ണ​ത്തി​നും അ​വ​സ​രം ന​ല്‍കും.
തൃ​ക്കൊ​ടി​ത്താ​നം ഗ​വ​ണ്‍മെ​ന്‍റ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​പ്പാ​ക്കി​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ മ​ഞ്ജു സു​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​എ​ന്‍. സു​വ​ര്‍ണ കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്കെ ​കോ​ട്ട​യം ജി​ല്ല പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ബി​നു എ​ബ്ര​ഹാം പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.
മ​ഴ​യും കാ​റ്റും അ​ള​ക്കു​ന്ന​തി​നു​ള്ള
വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കും
സ്‌​കൂ​ളു​ക​ളി​ലെ കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ഴ​യു​ടെ തോ​ത് അ​ള​ക്കാ​നു​ള്ള മ​ഴ​മാ​പി​


നി, കാ​റ്റി​ന്‍റെ തീ​വ്ര​ത അ​ള​ക്കാ​നു​ള്ള ക​പ് കൗ​ണ്ട​ര്‍ അ​നി​മോ മീ​റ്റ​ര്‍, കാ​റ്റി​ന്‍റെ ദി​ശ മ​ന​സി​ലാ​ക്കാ​ന്‍ വി​ന്‍ഡ് വെ​യി​ന്‍, അ​ന്ത​രീ​ക്ഷ​ത്തി​ലെ ആ​ര്‍ദ്ര​ത അ​ള​ക്കു​ന്ന​തി​നു​ള്ള വൈ​റ്റ് ആ​ന്‍ഡ് ഡ്രൈ ​തെ​ര്‍മോ​മീ​റ്റ​ര്‍, കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്താ​ന്‍ സി​ക്സ് മാ​ക്സി​മം, മി​നിം തെ​ര്‍മോ​മീ​റ്റ​ര്‍, സ്റ്റീ​വ​ന്‍സ​ണ്‍ സ്‌​ക്രീ​ന്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടെ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ സ്‌​കൂ​ളു​ക​ളി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്.