റോ​ഡി​ല്‍ കു​ഴ​ഞ്ഞുവീ​ണു കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന​ടി​യി​ല്‍പ്പെ​ട്ട യുവതി അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Monday, January 30, 2023 11:43 PM IST
ചി​​ങ്ങ​​വ​​നം: റോ​​ഡി​​ല്‍ കു​​ഴ​​ഞ്ഞു​വീ​​ണു കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​ന​​ടി​​യി​​ല്‍പ്പെ​​ട്ട സ്‌​​കൂ​​ള്‍ ജീ​​വ​​ന​​ക്കാ​​രി അ​​ത്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30ന് ​​എം​​സി റോ​​ഡി​​ല്‍ ചി​​ങ്ങ​​വ​​നം പു​​ത്ത​​ന്‍​പാ​​ല​​ത്തി​​ന​​ടു​​ത്താ​​ണ് അ​​പ​​ക​​ടം. കു​​റി​​ച്ചി സ്‌​​കൂ​​ളി​​ലെ ബ​​സി​​ല്‍ ആ​​യ​​യാ​​യി ജോ​​ലി നോ​​ക്കി​​യി​​രു​​ന്ന കു​​റി​​ച്ചി സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​തി​​യാ​​ണ് അ​​പ​​ക​​ട​​ത്തി​​ല്‍പ്പെ​ട്ട​​ത്.
കു​​ട്ടി​​ക​​ളെ ബ​​സി​​ല്‍നി​​ന്ന് ഇ​​റ​​ക്കി റോ​​ഡ് മു​​റി​​ച്ചു ക​​ട​​ത്തി​​വി​​ട്ട​​ശേ​​ഷം തി​​രി​​കെ വ​​രു​​മ്പോ​​ള്‍ കു​​ഴ​​ഞ്ഞു​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഈ​​സ​​മ​​യം എ​​ത്തി​​യ കെ​എ​സ്ആ​ർ​ടി​സി ബ​​സ് റോ​​ഡി​​ല്‍ വീ​​ണുകി​​ട​​ക്കു​​ന്ന യു​​വ​​തി​​യെ ക​​ണ്ട് ബ്രേ​​ക്കി​​ട്ടെ​​ങ്കി​​ലും മു​​ന്‍​വ​​ശ​​ത്തെ ട​​യ​​ര്‍ യു​​വ​​തി​​യെ മ​​റി​​ക​​ട​​ന്ന് ശ​​രീ​​ര​​ത്തി​​ല്‍ ക​​യ​​റാ​​തെ​​യാ​​ണ് നി​​ന്ന​​ത്.
സം​​ഭ​​വ​​ത്തെ​ത്തു​​ട​​ര്‍​ന്ന് ഓ​​ടി​​ക്കൂ​​ടി​​യ നാ​​ട്ടു​​കാ​​ര്‍ ട​​യ​​റി​​ന്‍റെ അ​​ടി​​യി​​ല്‍ കു​​ടു​​ങ്ങി​​യ ത​​ല​​മു​​ടി മു​​റി​​ച്ചു മാ​​റ്റി​​യാ​​ണ് യുവതിയെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. കു​​ഴ​​ഞ്ഞു​വീ​​ണ​​തി​​നെ​ത്തു​​ട​​ര്‍​ന്ന് നി​​സാ​​ര പ​​രി​​ക്കേ​​റ്റ യു​​വ​​തി​​യെ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു.