സ്പ​ര്‍​ശ് കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന പ​ക്ഷാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് എ​രു​മേ​ലി​യി​ല്‍
Tuesday, January 31, 2023 10:15 PM IST
കോ​ട്ട​യം: കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സ്പ​ര്‍​ശ് കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 10.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് അ​ജി​താ ര​തീ​ഷ് നി​ര്‍​വ​ഹി​ക്കും.
എ​രു​മേ​ലി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ ജോ​ര്‍​ജു​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശു​ഭേ​ഷ് സു​ധാ​ക​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​അ​ജ​യ് മോ​ഹ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗിക്കും.
12 വ​രെ​യാ​ണ് കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന പ​ക്ഷാ​ച​ര​ണ​മാ​യി ആ​ച​രി​ക്കു​ന്ന​ത്.