വി​​ശ്വാ​​സ​​നൗ​​ക​​യി​​റ​​ങ്ങി, ഭ​​ക്ത​​സാ​​ഗ​​ര​​ത്തി​​ലേ​​ക്ക്
Tuesday, January 31, 2023 11:03 PM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: മൂ​​ന്നു​​നോ​​മ്പി​​ന്‍റെ പു​​ണ്യ​​ത്തി​​ല്‍ ഭ​​ക്ത​​സാ​​ഗ​​ര​​ത്തി​​ലേ​​ക്ക് വി​​ശ്വാ​​സ​​നൗ​​ക​​യി​​റ​​ങ്ങി. ആ​​ണ്ടു​​വ​​ട്ട​​ത്തി​​ല്‍ ഒ​​രി​​ക്ക​​ല്‍ മാ​​ത്രം ല​​ഭ്യ​​മാ​​കു​​ന്ന ക​​പ്പ​​ലോ​​ട്ട​​ത്തി​​നു കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി ഒ​​രി​​ക്ക​​ല്‍​ക്കൂ​​ടി വേ​​ദി​​യാ​​യി. മൂ​​ന്നു​​നോ​​മ്പി​​ന്‍റെ മ​​ധ്യ​​ദി​​ന​​മാ​​യി​​രു​​ന്ന ഇ​​ന്ന​​ലെ​​യാ​​ണ് ഭ​​ക്ത​​സ​​ഹ​​സ്ര​​ങ്ങ​​ളെ പ​​ങ്കാ​​ളി​​ക​​ളാ​​ക്കി ക​​പ്പ​​ലോ​​ട്ടം ന​​ട​​ന്ന​​ത്. കു​​റ​​വി​​ല​​ങ്ങാ​​ട് മു​​ത്തി​​യ​​മ്മ​​യു​​ടെ തി​​ട​​മ്പേ​​റ്റി ഗ​​ജ​​വീ​​ര​​ന്‍ അ​​ക​​മ്പ​​ടി സേ​​വി​​ച്ച പ്ര​​ദ​​ക്ഷി​​ണ​​ത്തി​​ന് ഏ​​റ്റ​​വും മു​​ന്‍​പി​​ലാ​​യാ​​ണ് ക​​പ്പ​​ലോ​​ട്ടം ന​​ട​​ന്ന​​ത്.
ക​​ല്പ​​ട​​വു​​ക​​ളും മ​​ണ​​ല്‍​പ്പ​​ര​​പ്പു​​ക​​ളും താ​​ണ്ടി​​യ ക​​പ്പ​​ലോ​​ട്ടം ഒ​​രു​​മ​​ണി​​ക്കൂ​​റി​​ലേ​​റെ നീ​​ണ്ടു​​നി​​ന്നു. പാ​​ര​​മ്പ​​ര്യ​​ങ്ങ​​ള്‍​ക്ക് പി​​ന്‍​ബ​​ല​​മേ​​കി ക​​ട​​പ്പൂ​​ര്‍ ക​​ര​​ക്കാ​​ര്‍ ക​​പ്പ​​ല്‍ സം​​വ​​ഹി​​ച്ചു. വ​​ലി​​യ​​പ​​ള്ളി​​യി​​ല്‍ നി​​ന്നി​​റ​​ങ്ങി​​യ ക​​പ്പ​​ല്‍ കൊ​​ടി ഉ​​യ​​ര്‍​ത്തി​​ക്കെ​​ട്ടി​​യ​​തി​​നു​​പി​​ന്നാ​​ലെ ആ​​യി​​ര​​ങ്ങ​​ള്‍ ദ​​ര്‍​ശി​​ച്ച​​ത് യോ​​നാ​​പ്ര​​വാ​​ച​​ക​​ന്‍റെ നി​​ന​​വേ യാ​​ത്ര​​യു​​ടെ ദൃ​​ശ്യ​​വ​​ത്ക​​ര​​ണ​​മാ​​യി​​രു​​ന്നു.
നൂ​​റു​​ക​​ണ​​ക്കാ​​യ ക​​ട​​പ്പൂ​​ര്‍ ക​​ര​​ക്കാ​​രു​​ടെ ക​​ര​​ങ്ങ​​ള്‍ ഒ​​രേ​​വേ​​ഗ​​ത്തി​​ലും ഒ​​രേ​​താ​​ള​​ത്തി​​ലും ഉ​​യ​​ര്‍​ന്നു​​താ​​ഴു​​മ്പോ​​ള്‍ ക​​പ്പ​​ല്‍​യാ​​ത്ര​​യു​​ടെ നേ​​ര​​നു​​ഭ​​വ​​ത്തി​​ലാ​​യി​​രു​​ന്നു ആ​​യി​​ര​​ങ്ങ​​ള്‍. പ്ര​​ക്ഷു​​ബ്ധ​​മാ​​യ ക​​ട​​ലി​​ന്‍റെ ഭാ​​വ​​ങ്ങ​​ളെ വി​​ശ്വാ​​സി​​ക​​ള്‍​ക്ക് സ​​മ്മാ​​നി​​ക്കു​​ന്ന​​തി​​ല്‍ ക​​ട​​പ്പൂ​​ര്‍ ക​​ര​​ക്കാ​​ര്‍ വി​​ജ​​യി​​ച്ചു. ആ​​ടി​​യു​​ല​​യു​​ന്ന ക​​പ്പ​​ലി​​ലേ​​ക്ക് വി​​ത​​റി​​യ ത​​ളി​​ര്‍​വെ​​റ്റി​​ല​​ക​​ള്‍ സ്വ​​ന്ത​​മാ​​ക്കാ​​ന്‍ വി​​ശ്വാ​​സി​​ക​​ള്‍ മ​​ത്സ​​രി​​ക്കു​​ന്ന​​തും കാ​​ണാ​​മാ​​യി​​രു​​ന്നു.
ക​​പ്പ​​ലി​​ന്‍റെ ഓ​​ട്ടു​​കു​​രി​​ശ് ചും​​ബ​​ന​​വും കു​​രി​​ശി​​ന്‍​ത​​റ​​യി​​ലെ വി​​ശ്ര​​മ​​വു​​മൊ​​ക്കെ ഇ​​ളം​​ത​​ല​​മു​​റ​​യ്ക്ക് വേ​​റി​​ട്ട അ​​റി​​വും അ​​നു​​ഭ​​വ​​വു​​മാ​​യി​​രു​​ന്നു. ക​​പ്പ​​ല്‍ കു​​രി​​ശി​​ന്‍​തൊ​​ട്ടി​​യി​​ലി​​റ​​ങ്ങി​​യ​​തോ​​ടെ മ​​റി​​യു​​മോ എ​​ന്ന ഭീ​​തി​​പോ​​ലും വി​​ശ്വാ​​സി​​ക​​ളി​​ലു​​ണ്ടാ​​കും വി​​ധ​​മാ​​യി​​രു​​ന്നു ക​​ട​​ല്‍​ക്ഷോ​​ഭം സ​​മ്മാ​​നി​​ച്ച​​ത്.
ആ​​ര്‍​ച്ച്പ്രീ​​സ്റ്റ് റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ന്‍ കൂ​​ട്ടി​​യാ​​നി​​യി​​ലി​​ന്‍റെ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ലു​​ള്ള വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യെ​​തു​​ട​​ര്‍​ന്നാ​​യി​​രു​​ന്നു പ്ര​​ദ​​ക്ഷി​​ണം ആ​​രം​​ഭി​​ച്ച​​ത്. ദീ​​പി​​ക മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ന്‍​കു​​ന്നേ​​ല്‍ തി​​രു​​നാ​​ള്‍ സ​​ന്ദേ​​ശം ന​​ല്‍​കി.