മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം മ​ന​സി​ന്‍റെ വ​ലി​പ്പം: ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള
Friday, February 3, 2023 10:53 PM IST
രാ​മ​പു​രം: മ​നു​ഷ്യ​ന്‍റെ മ​ഹ​ത്വം മ​ന​സി​ലാ​ക്കു​ന്ന​ത് മ​ന​സി​ന്‍റെ വ​ലി​പ്പ​മ​നു​സ​രി​ച്ചെ​ന്ന് ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഐ​ഡി​യ​ത്തോ​ണ്‍ മ​ത്സ​ര​ത്തി​ന്‍റെ അ​വാ​ര്‍​ഡ്ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​വി​ധ്യ​ങ്ങ​ളു​ടെ നാ​ടാ​യ ഭാ​ര​ത​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യും സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യും എ​ല്ലാ​വ​രെ​യും ഉ​ള്‍​ക്കൊ​ണ്ടും വി​വേ​ച​നം കൂ​ടാ​തെ​യും ഒ​രു ത​ല​മു​റ​യെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​തി​ന് ക്രി​സ്തീ​യ​സ​ഭ​ക​ള്‍​ക്ക് ക​ഴി​ഞ്ഞ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​നു​ഭ​വ​ജ്ഞാ​ന​മാ​ണ് പ്ര​ധാ​ന​മെ​ന്നും അ​റി​വ് ല​ഭി​ക്കു​ന്ന​ത് അ​ക്കാ​ഡ​മി​ക് രം​ഗ​ത്തു​നി​ന്നു മാ​ത്ര​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഭൗ​തി​ക വ​ള​ര്‍​ച്ച​യും ആ​ത്മീ​യ വ​ള​ര്‍​ച്ച​യും ഒ​രു പോ​ലെ ആ​വ​ശ്യ​മാ​ണ്. ആ​ധു​നി​ക കം​പ്യൂ​ട്ട​ര്‍ യു​ഗ​ത്തി​ല്‍ യു​വ​ത​ല​മു​റ മ​സ്തി​ഷ്‌​കം മ​ര​വി​പ്പി​ച്ചു നി​ര്‍​ത്ത​രു​ത്. മ​സ്തി​ഷ്‌​ക​ത്തി​ന് ബ​ദ​ലാ​കാ​ന്‍ കം​പ്യൂ​ട്ട​റി​നു ക​ഴി​യി​ല്ല. ക​ഠി​നാ​ധ്വാ​ന​വും സ്ഥി​രോ​ത്സാ​ഹ​വും ഉ​ള്ള​വ​ര്‍ മാ​ത്ര​മേ ലോ​ക​ത്ത് വി​ജ​യം നേ​ടി​യി​ട്ടു​ള്ളൂ. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം അ​ത് ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ്. അ​തി​ലൂ​ടെ എ​ല്ലാ വൈ​വി​ധ്യ​ങ്ങ​ളെ​യും ഉ​ള്‍​കൊ​ള്ളാ​ന്‍ ക​രു​ത​ലു​ണ്ടാ​കും. അ​തി​നു യു​വ​ത​ല​മു​റ​ക്ക് ക​ഴി​യ​ണ​മെ​ന്നും ന​ന്മ​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​യി യു​വ​ത​ല​മു​റ മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. തു​ട​ര്‍​ന്ന് ഗ​വ​ർ​ണ​ർ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു. സാ​മൂ​ഹ്യ-​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.
കോ​ള​ജ് മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യി ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി, കോ​ള​ജ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ സ​നൂ​പ് ചാ​ക്കോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​ജി ജേ​ക്ക​ബ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ രാ​ജീ​വ് ജോ​സ​ഫ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്ര​കാ​ശ് ജോ​സ​ഫ്, ഡോ. ​സ​ജേ​ഷ് കു​മാ​ര്‍, വി. ​അ​ഭി​ലാ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.