കുരിശുംമൂട്: ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരേ യുഡിഎഫ് വാഴപ്പള്ളി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കുരിശുംമൂട്ടില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. കെപിസിസി ജനറല്‍ സെകട്ടറി പി.എസ്. രഘുറാം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് ബിജു പുല്ലുകാട്ട് അധ്യക്ഷത വഹിച്ചു. വി.ജെ. ലാലി മുഖ്യപ്രഭാഷണം നടത്തി. പി.എച്ച്. നാസര്‍, മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്റണി, ഷീല തോമസ്, സോഫി ലാലിച്ചന്‍, ബിനു മൂലയില്‍, ലാലിമ്മ ടോമി, സാബു കളരിക്കല്‍, അപ്പു എസ്. ആലുങ്കല്‍, അഭിലാഷ് വര്‍ഗീസ്, മിനി വിജയകുമാര്‍, മണി വാസന് തോപ്പില്‍, ഷാജന് മണത്തുരുത്തി, റോയി കൂനന്താനം, ബിജോ പുല്ലുകാട്ട്, ജോഷി താഴൂര്‍, റോബിന്, ബിജു തോപ്പില്‍, ജയ്സണ്‍ റോബിന് പാലത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പായിപ്പാട്: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ജനവിരുദ്ധ ബജറ്റിനെതിരേ കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലുകോടിയില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡെന്നിസ് ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി.സി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജെയിംസ് വേഷ്ണാല്‍, പി.എച്ച്. സുലൈമാന്‍, ജോജി ജോസഫ്, ജോണ്സന് വര്‍ഗീസ്, മുഹമ്മദ് സാലി പാലകോട്ടാല്, ബേബിചന് അയ്യരുകുളങ്ങര, റോബി തെള്ളിയില്‍, എബിന് ആന്റണി തുണ്ടിയില്‍, കെ.കെ. വര്‍ഗീസ്, രഞ്ജിത് മുക്കാഞ്ഞിരം എന്നിവര്‍ പ്രസംഗിച്ചു.