പു​ളി​ക്ക​ൽ​ക്ക​വ​ല​യി​ൽ വോ​ളി​ബോ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം വരുന്നു
Sunday, February 5, 2023 10:49 PM IST
ക​​റു​​ക​​ച്ചാ​​ൽ: നി​​ര​​വ​​ധി വോ​​ളി​​ബോ​​ൾ കാ​​യി​​ക​​താ​​ര​​ങ്ങ​​ളു​​ള്ള വാ​​ഴൂ​​ർ കേ​​ന്ദ്ര​​മാ​​ക്കി ഒ​​രു വോ​​ളി​​ബോ​​ൾ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യം എ​​ന്ന ആ​​വ​​ശ്യം പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ൽ മൂ​​ന്നു​​കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ചു. വാ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള പു​​ളി​​ക്ക​​ൽ​​ക​​വ​​ല​​യി​​ലെ സ്ഥ​​ല​​ത്താ​​ണ് സ്റ്റേ​​ഡി​​യം നി​​ർ​​മി​​ക്കു​​ന്ന​​ത്.
വോ​​ളി​​ബോ​​ളി​​നു പു​​റ​​മെ ഷ​​ട്ടി​​ലി​​നും സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ട​​മു​​ണ്ടാ​​കും. കൂ​​ടാ​​തെ മ​​റ്റ് സൗ​​ക​​ര്യ​​ങ്ങ​​ളും. സ്റ്റേ​​ഡി​​യം പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തോ​​ടെ വാ​​ഴൂ​​രി​​ലെ ഗ്രാ​​മ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​​നി​​ന്നു ഒ​​രു​​പ​​റ്റം കാ​​യി​​ക​​താ​​ര​​ങ്ങ​​ളെ വ​​ള​​ർ​​ത്തി​​യെ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്. ടെ​​ൻ​​ഡ​​ർ ന​​ട​​പ​​ടി പൂ​​ർ​​ത്തി​​യാ​​ക്കി എ​​ത്ര​​യും വേ​​ഗ​​ത്തി​​ൽ സ്റ്റേ​​ഡി​​യം നി​​ർ​​മാ​​ണം ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ചീ​​ഫ് വി​​പ്പ് എ​​ൻ. ജ​​യ​​രാ​​ജ് അ​​റി​​യി​​ച്ചു.