ബൈ​ബി​ൾ ക​ത്തി​ച്ച സം​ഭ​വം: മാ​തൃ​-പി​തൃ​വേ​ദി ഫൊ​റോ​ന സ​മി​തി അ​പ​ല​പി​ച്ചു
Sunday, February 5, 2023 10:49 PM IST
മ​​ണി​​മ​​ല: വി​​ശു​​ദ്ധ ബൈ​​ബി​​ൾ ക​​ത്തി​​ക്കു​​ക​​യും അ​​തി​​ന്‍റെ വീ​​ഡി​​യോ സ​​മൂ​​ഹ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ മാ​​തൃ​-​പി​​തൃ​​വേ​​ദി മ​​ണി​​മ​​ല ഫൊ​​റോ​​ന സ​​മി​​തി അ​​പ​​ല​​പി​​ച്ചു. രാ​​ജ്യ​​ത്തി​​ന്‍റെ മ​​ത, സാം​​സ്കാ​​രി​​ക ഭാ​​ഷാ വൈ​​വി​​ധ്യ​​ങ്ങ​​ളെ സം​​ര​​ക്ഷി​​ക്കാ​​ൻ സ​​ർ​​ക്കാ​​രും മ​​ത, സാം​​സ്കാ​​രി​ക നേ​​താ​​ക്ക​​ളും ജാ​​ഗ്ര​​ത​​യോ​​ടെ നി​​ല​​കൊ​​ള്ള​​ണ​​മെ​​ന്നും ഭാ​​ര​​തം എ​​ന്നും ലോ​​ക​​ത്തി​​ന് മാ​​തൃ​​ക ആ​​ക​​ണ​​മെ​​ന്നും യോ​​ഗം ആ​​ഹ്വാ​​നം ചെ​​യ്തു.
സ​​മാ​​ധാ​​ന അ​​ന്തി​​രീ​​ക്ഷം രാ​​ജ്യ​​ത്ത് നി​​ല​​നി​​ൽ​​ക്കു​​ന്ന​​തി​​നാ​​യി മ​​ണി​​മ​​ല ഫൊ​​റോ​​ന മാ​​തൃ​-​പി​​തൃ​​വേ​​ദി സം​​ഘ​​ട​​ന​​ക​​ളു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്ന​​ലെ ജ​​പ​​മാ​​ല ചൊ​​ല്ലി പ്രാ​​ർ​​ഥ​​ന​​ദി​​നാ​​മാ​​യി ആ​​ച​​രി​​ച്ചു. മ​​ണി​​മ​​ല ഫൊ​​റോ​​ന പി​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് മേ​​പ്പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫൊ​​റോ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​അ​​ഗ​​സ്റ്റി​​ൻ പൊ​​ങ്ങ​​നാം​​ത​​ടം, ആ​​നി​​മേ​​റ്റ​​ർ സി​​സ്റ്റ​​ർ റോ​​സ് എ​​ഫ്സി​​സി, മാ​​തൃ​​വേ​​ദി പ്ര​​സി​​ഡ​​ന്‍റ് ഡെ​​യ്ന​​മ്മ വ​​ലി​​യ​​വീ​​ട്ടി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.