മി​നി​ സി​വി​ൽ സ്റ്റേ​ഷ​നി​ലെ ടോ​യ്‌​ല​റ്റു​ക​ൾ വൃ​ത്തി​ഹീ​നം
Sunday, March 19, 2023 10:08 PM IST
പൊ​ൻ​കു​ന്നം: ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ത്തു​ന്ന പൊ​ൻ​കു​ന്നം മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ടോ​യ്‌​ല​റ്റു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യം. ജ​ന​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​ക​കൃ​ത്യം നി​ർ​വ​ഹി​ക്കാ​ൻ ഇ​വി​ടെ​യി​പ്പോ​ൾ സൗ​ക​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ഉ​ള്ള ടോ​യ്‌​ല​റ്റു​ക​ൾ മാ​ലി​ന്യം നി​റ​ഞ്ഞ് വൃ​ത്തി​യാ​ക്കാ​ത്ത നി​ല​യി​ലും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലു​മാ​ണ്. കു​ഴ​ൽ​കി​ണ​ർ, മ​ഴ​വെ​ള്ള സം​ഭ​ര​ണി എ​ന്നി​വ​യെ​ല്ലാ​മു​ണ്ടെ​ങ്കി​ലും ടോ​യ്‌​ല​റ്റു​ക​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല.
സ​ബ്ട്ര​ഷ​റി, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, ജോ​യി​ന്‍റ് ആ​ർ​ടി ഓ​ഫീ​സ്, ചി​റ​ക്ക​ട​വ് വി​ല്ലേ​ജ് ഓ​ഫീ​സ്, എ​ക്‌​സൈ​സ് ഓ​ഫീ​സ്, ലീ​ഗ​ൽ മെ​ട്രോ​ള​ജി, മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഓ​ഫീ​സ്, എം​എ​ൽ​എ ഓ​ഫീ​സ് തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ലെ​ല്ലാം എ​ത്തു​ന്ന ജ​ന​ങ്ങ​ൾ ഇ​തു​മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ശു​ചീ​ക​രി​ക്കാ​റു​മി​ല്ല.
ഓ​ഫീ​സു​ക​ളു​ടെ ഉ​ൾ​ഭാ​ഗം മാ​ത്ര​മാ​ണ് വൃ​ത്തി​യാ​ക്കാ​റു​ള്ള​ത്. പൊ​തു​വാ​യ വ​രാ​ന്ത​ക​ൾ, ന​ടു​ത്ത​ള​ങ്ങ​ൾ, പാ​ർ​ക്കിം​ഗ് ഏ​രി​യ എ​ന്നി​വ​യും വൃ​ത്തി​ഹീ​ന​മാണ്.