വാ​​ഗ​​മ​​ൺ റോ​​ഡ് ടാ​​റിം​​ഗ് അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ൽ; ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം നീ​​ക്കി
Sunday, March 19, 2023 10:38 PM IST
ഈ​​രാ​​റ്റു​​പേ​​ട്ട: ഈ​​രാ​​റ്റു​​പേ​​ട്ട-​​വാ​​ഗ​​മ​​ൺ റോ​​ഡ് ബി​​എം ആ​​ൻ​​ഡ് ബി​​സി നി​​ല​​വാ​​ര​​ത്തി​​ൽ റീ ​​ടാ​​ർ ചെ​​യ്യു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള പ്ര​​വൃ​​ത്തി​​ക​​ൾ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ൽ. തീ​​ക്കോ​​യി​​മു​​ത​​ൽ വ​​ഴി​​ക്ക​​ട​​വ് വ​​രെ 17 കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​ത്തി​​ൽ ഒ​​ന്നാം ഘ​​ട്ട ബി​​എം ടാ​​റിം​​ഗും ര​​ണ്ടാം​​ഘ​​ട്ട ബി​​സി ടാ​​റിം​​ഗും പൂ​​ർ​​ത്തീ​​ക​​രി​​ച്ചു ക​​ഴി​​ഞ്ഞു.
ടാ​​റിം​​ഗ് ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന​​ത് മൂ​​ലം റോ​​ഡി​​ലൂ​​ടെ​​യു​​ള്ള ഗ​​താ​​ഗ​​ത​​ത്തി​​ന് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. രാ​​വി​​ലെ 9.30 വ​​രെ​​യും വൈ​​കു​​ന്നേ​​രം 3.30 മു​​ത​​ൽ 5.30 വ​​രെ​​യും മാ​​ത്ര​​മാ​​യി​​രു​​ന്നു വാ​​ഹ​​ന​​ഗ​​താ​​ഗ​​തം അ​​നു​​വ​​ദി​​ച്ചി​​രു​​ന്ന​​ത്.
എ​​ന്നാ​​ൽ ഇ​​പ്പോ​​ൾ തീ​​ക്കോ​​യി മു​​ത​​ൽ വ​​ഴി​​ക്ക​​ട​​വ് വ​​രെ ടാ​​റിം​​ഗ് പൂ​​ർ​​ത്തീ​​ക​​രി​​ച്ച​​തി​​നാ​​ൽ വാ​​ഹ​​ന ഗ​​താ​​ഗ​​തം അ​​നു​​വ​​ദി​​ച്ച​​താ​​യി സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു. ഇ​​നി അ​​വ​​ശേ​​ഷി​​ക്കു​​ന്ന​​ത് ഈ​​രാ​​റ്റു​​പേ​​ട്ട മു​​ത​​ൽ തീ​​ക്കോ​​യി വ​​രെ​​യു​​ള്ള ബി​​സി ടാ​​റിം​​ഗാ​​ണ്. ഈ ​​പ്ര​​വൃ​​ത്തി റോ​​ഡി​​ന്‍റെ പ​​കു​​തി ഭാ​​ഗം മാ​​ത്രം ഒ​​രു സ​​മ​​യം ടാ​​ർ ചെ​​യ്യു​​ക​​യും മ​​റു പ​​കു​​തി​​യി​​ലൂ​​ടെ ഇ​​രു ദി​​ശ​​യി​​ലേ​​ക്കും വാ​​ഹ​​ന ഗ​​താ​​ഗ​​തം അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്യു​​മെ​​ന്ന് എം​​എ​​ൽ​​എ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
ഒ​​രാ​​ഴ്ച​​യ്ക്ക​​കം ഈ ​​പ്ര​​വൃ​​ത്തി പൂ​​ർ​​ണ​​മാ​​യും തീ​​ർ​​ക്കും. തു​​ട​​ർ​​ന്ന് സൈ​​ഡ് കോ​​ൺ​​ക്രീ​​റ്റിം​​ഗ്, ഓ​​ട​​ക​​ൾ ക്ലി​​യ​​ർ ചെ​​യ്യ​​ൽ, ക​​ലു​​ങ്കു​​ക​​ൾ അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ത്തി ഉ​​പ​​യോ​​ഗ​​ക്ഷ​​മ​​മാ​​ക്ക​​ൽ, റോ​​ഡ് സു​​ര​​ക്ഷാ​​ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഒ​​രു​​ക്ക​​ൽ എ​​ന്നീ അ​​നു​​ബ​​ന്ധ ജോ​​ലി​​ക​​ളും തീ​​ർ​​ത്ത് ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ൽ റോ​​ഡ് പൂ​​ർ​​ണ​​മാ​​യും ഗ​​താ​​ഗ​​ത സ​​ജ്ജ​​മാ​​ക്കു​​മെ​​ന്നും എം​​എ​​ൽ​​എ അ​​റി​​യി​​ച്ചു.