ജ​ല​ക്ഷാ​മം രൂ​ക്ഷം; പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു
Monday, March 20, 2023 10:48 PM IST
എ​രു​മേ​ലി: കാ​ര്യ​മാ​യി വേ​ന​ൽ​മ​ഴ ക​നി​യാ​തെ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്കേ ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ പൊ​ട്ടി വെ​ള്ളം വ​ൻ​തോ​തി​ൽ റോ​ഡു​ക​ളി​ലൂ​ടെ ഒ​ഴു​കു​ന്നു.
ഇ​ന്ന​ലെ എ​രു​മേ​ലി റോ​ട്ട​റി വെ​യ്റ്റിം​ഗ് ഷെ​ഡ്-​ആ​മ​ക്കു​ന്ന് റോ​ഡി​ൽ പൊ​ട്ടി​യ ജ​ല​വി​ത​ര​ണ കു​ഴ​ൽ ന​ന്നാ​ക്കി ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും സാ​ധി​ച്ചി​ല്ല. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യാ​തെ തൊ​ഴി​ലാ​ളി​ക​ൾ പ​ണി​ക​ൾ നി​ർ​ത്തി മ​ട​ങ്ങു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​നി​പു​രം കോ​ള​നി റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം ശ​ക്ത​മാ​യി പ്ര​വ​ഹി​ച്ച് റോ​ഡി​ലെ ടാ​റിം​ഗ് പൊ​ളി​ഞ്ഞി​രു​ന്നു.