കട്ടിലിന് ഗുണനിലവാരമില്ലാത്തതിനാൽ വേണ്ടെന്ന് ഗുണഭോക്താക്കൾ
Monday, March 20, 2023 11:25 PM IST
കൂ​​​രോ​​​പ്പ​​​ട: ജ​​​ന​​​കീ​​​യാ​​​സൂ​​​ത്ര​​​ണ പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ട ക​​​ട്ടി​​​ലു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ൽ കാ​​​ല​​​താ​​​മ​​​സം നേ​​​രി​​​ട്ട​​​പ്പോ​​​ൾ ഗു​​​ണ​​​ഭോ​​​ക്തൃ ലി​​​സ്റ്റി​​​ലെ അ​​​ഞ്ചു​​​പേ​​​ർ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞു.
ഒ​​​ടു​​​വി​​​ൽ ഇ​​​ന്ന​​​ലെ​​​യാ​​​ണ് ക​​​ട്ടി​​​ൽ വി​​​ത​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത ക​​​ട്ടി​​​ലു​​​ക​​​ളാ​​​ണ് എ​​​ത്തി​​​ച്ച​​​തെ​​​ന്നും അ​​​വ ത​​​ങ്ങ​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും പ​​​റ​​​ഞ്ഞു പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ തി​​​രി​​​കെ​​​പ്പോ​​​യി.
കൂ​​​രോ​​​പ്പ​​​ട പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ ജ​​​ന​​​കീ​​​യാ​​​സൂ​​​ത്ര​​​ണ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം വി​​​ത​​​ര​​​ണം ചെ​​​യ്യേ​​​ണ്ട ക​​​ട്ടി​​​ലു​​​ക​​​ളാ​​​ണ് ഗു​​​ണ​​​നി​​​ല​​​വാ​​​രം ഇ​​​ല്ലാ​​​ത്ത​​​വ​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ളാ​​​ക്കാ​​​ട്ടൂ​​​രി​​​ൽ എ​​​ത്തി​​​ച്ച ക​​​ട്ടി​​​ലു​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ത​​​ന്നെ കോ​​​ത്ത​​​ല, പ​​​ങ്ങ​​​ട, കൂ​​​രോ​​​പ്പ​​​ട, മാ​​​ട​​​പ്പാ​​​ട്, ളാ​​​ക്കാ​​​ട്ടൂ​​​ർ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ൾ എ​​​ത്തി​​​യി​​​രു​​​ന്നു. ഒ​​​രു വാ​​​ർ​​​ഡി​​​ൽ 10 എ​​​ണ്ണം വീ​​​തം ആ​​​കെ 170 ക​​​ട്ടി​​​ലു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. ഐ​​​സി​​​ഡി​​​എ​​​സ് ഓ​​​ഫീ​​​സ​​​ർ​​​ക്കാ​​​ണ് വി​​​ത​​​ര​​​ണ​​​ച്ചു​​​മ​​​ത​​​ല. എ​​​ന്നാ​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി ക​​​ട്ടി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ന് പ​​​ഞ്ചാ​​​യ​​​ത്ത് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക്ക് ക​​​ഴി​​​ഞ്ഞി​​​ല്ല. എ​​​ത്ര​​​യും വേ​​​ഗം മു​​​ഴു​​​വ​​​ൻ ക​​​ട്ടി​​​ലു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യ​​​ണ​​​മെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് പ​​​ഞ്ചാ​​​യ​​​ത്ത് അം​​​ഗ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​നി​​​ൽ കൂ​​​രോ​​​പ്പ​​​ട, അ​​​മ്പി​​​ളി മാ​​​ത്യൂ, കു​​​ഞ്ഞൂ​​​ഞ്ഞ​​​മ്മ കു​​​ര്യ​​​ൻ, സ​​​ന്ധ്യാ സു​​​രേ​​​ഷ്, ബാ​​​ബു വ​​​ട്ടു​​​കു​​​ന്നേ​​​ൽ, സോ​​​ജി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ പ്ര​​​തി​​​ഷേ​​​ധം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.