വാ​ർ​ഷി​കാ​ഘോ​ഷ​വും സു​വ​ർ​ണ ജൂ​ബി​ലി പ്ര​ഖ്യാ​പ​ന​വും
Tuesday, March 21, 2023 10:33 PM IST
മു​ണ്ട​ക്ക​യം: ബി​ബി​എം ഐ​ടി​ഇ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ സ​ഫ​ലം-2023 ഉം ​വ​ജ്ര ജൂ​ബി​ലി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ടോം ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​പു​രം രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി ജോ​ർ​ജ് പാ​ട്ട​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​ന​വും ജൂ​ബി​ലി പ്ര​ഖ്യാ​പ​ന​വും നി​ർ​വ​ഹിച്ചു.
സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​എം. സെ​ൽ​വി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്രിൻ​സി​പ്പ​ൽ ആ​ൻ​ഡ്രൂ​സ് ഡാ​നി​യേ​ൽ, ഡി​ഇ​ഒ എം. ​റ​സീ​ന, ആ​ർ. പ്ര​സാ​ദ്, ഷി​ബു തോ​മ​സ്, ബീ​നാ​മേ​രി ഇ​ട്ടി, ലി​സി ജി​ജി, പി.​ടി. ജൂ​ലി​യാ​ൻ, ജോ​സി​ന അ​ന്ന ജോ​സ്, ദീ​പ​ക് മാ​ർ​ട്ടി​ൻ, പി.​എം. രാ​ജേ​ഷ് എന്നി​വ​ർ പ്ര​സം​ഗി​ച്ചു.