വി​ക​സ​ന ക്ഷേ​മ, ശു​ചി​ത്വ പ​ദ്ധ​തി​ക​ള്‍ക്ക് മു​ന്‍ഗ​ണ​ന ന​ല്‍കി വൈ​ക്കം ന​ഗ​ര​സ​ഭാ ബ​ജ​റ്റ്
Wednesday, March 22, 2023 11:40 PM IST
വൈ​ക്കം: വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ള്‍പ്പെ​ടെ വൈ​ക്ക​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന, ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ക്കു മു​ന്‍ഗ​ണ​ന ന​ല്‍കി ന​ഗ​ര​സ​ഭാ ബ​ജ​റ്റ്. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ രാ​ധി​കാ ശ്യാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍സി​ല്‍ ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​ടി. സു​ഭാ​ഷ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.
43,65,35,205 രൂ​പ വ​ര​വും 43,18,93,000 രൂ​പ ചെ​ല​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റി​ല്‍ 46,42,205 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ണ്ട്. സ​ത്യ​ഗ്ര​ഹ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍ക്കാ​യും വൈ​ക്ക​ത്തി​ന്‍റെ സ​മ​സ്ത മേ​ഖ​ല​ക​ളേ​യും സ്പ​ര്‍ശി​ച്ചു​കൊ​ണ്ട് ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​നാ​യും 10 ല​ക്ഷം രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി.
സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​തി​നാ​യി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ പ​ദ്ധ​തി​യാ​യ അ​മൃ​തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി 7.16 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള ബീ​ച്ച്, പാ​ര്‍ക്ക്, ശ്മ​ശാ​നം, ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സു​ക​ള്‍ മു​ത​ലാ​യ ആ​സ്തി വ​ക​ക​ള്‍ യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി 25 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പാ​ര്‍പ്പി​ട-​ഭ​വ​ന നി​ര്‍മാ​ണ പ​ദ്ധ​തി​ക​ള്‍ക്കാ​യി 3.27 കോ​ടി രൂ​പ വ​ക​യി​രു​ത്തി.