എ​ലി​ക്കു​ളം ഹ​രി​തോ​ത്സ​വം: ഉദ്ഘാടനം 28ന്
Thursday, March 23, 2023 10:31 PM IST
പൊ​ൻ​കു​ന്നം: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം 28ന് ​ന​ട​ക്കും. രാ​വി​ലെ 11ന് ​ഇ​ള​ങ്ങു​ളം ധ​ർ​മ​ശാ​സ്താ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യിച്ചു.
കൃ​ഷി​ഭ​വ​ൻ മ​ന്ദി​രം, എ​ലി​ക്കു​ളം റൈ​സ് സ​മ​ർ​പ്പ​ണം, സ്റ്റു​ഡ​ന്‍റ്സ് ഗ്രീ​ൻ ആ​ർ​മി, ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ, ഫെ​യ്‌​സ് ക​ർ​ഷ​ക​ കൂ​ട്ടാ​യ്മ​യു​ടെ കു​രു​മു​ള​ക് ന​ഴ്‌​സ​റി, കി​സാ​ൻ ഹെ​ൽ​പ്പ് ഡെ​സ്‌​ക്, കാ​ർ​ഷി​ക വി​പ​ണ​ന​മേ​ള, ഹ​രി​ത​പ​ത്രി​ക പ്ര​കാ​ശ​നം, നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ആ​ദ​രം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തും.
മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി, പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, സെ​ക്ര​ട്ട​റി കെ. ​സി​ബി ജോ​സ്, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ എ.​ജെ. അ​ല​ക്‌​സ് റോ​യ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.