ക​ല്ലി​ശേ​രി കി​നാ​യി ക്‌​നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മെ​ത്രാ​സ​ന​ മ​ന്ദി​ര ​ആ​ശീ​ര്‍വാ​ദം ഇ​ന്ന്
Saturday, March 25, 2023 12:29 AM IST
കോ​ട്ട​യം: 1921ല്‍ ​ക​ത്തോ​ലി​ക്കാ സ​ഭ​യി​ലേ​ക്കു പു​ന​രൈ​ക്യ​പ്പെ​ട്ട ക്‌​നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹാം​ഗ​ങ്ങ​ളു​ടെ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​ക​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​ക്കാ​ന്‍ "കി​നാ​യി' എ​ന്ന പേ​രി​ല്‍ ചെ​ങ്ങ​ന്നൂ​രി​ന​ടു​ത്ത് ക​ല്ലി​ശേ​രി​യി​ല്‍ നി​ര്‍മി​ച്ച ക്‌​നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ന്‍റെ ആ​ശീ​ര്‍വാ​ദം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ത്തും.
കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തി​രു​വ​ല്ല ആ​ര്‍ച്ചു​ബി​ഷ​പ് തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ്, ക്‌​നാ​നാ​യ സു​റി​യാ​നി സ​ഭ മെ​ത്രാ​പ്പോ​ലീ​ത്ത കു​ര്യാ​ക്കോ​സ് മാ​ര്‍ സേ​വേ​റി​യോ​സ്, കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ല്‍, ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രേം, തി​രു​വ​ന്‍വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​ന്‍. സാ​ജ​ന്‍, കെ​സി​സി മ​ല​ങ്ക​ര ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് സാ​ബു പാ​റാ​നി​ക്ക​ല്‍, ക​ല്ലി​ശേ​രി വി​കാ​രി ഫാ. ​റെ​ന്നി ക​ട്ടേ​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍ അം​ഗം സു​ധീ​ര്‍ നെ​ടി​യു​ഴ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍, പ്ര​സ്ബി​റ്റ​റ​ല്‍ കൗ​ണ്‍സി​ല്‍, സ​മ​ര്‍പ്പി​ത-​സ​മു​ദാ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും ക്‌​നാ​നാ​യ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ റീ​ജ​ണി​ലെ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും.