ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൽ 18.44 കോടിയുടെ ബ​ജ​റ്റ്
Tuesday, March 28, 2023 10:47 PM IST
ക​രൂ​ർ: ക​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വ​ർ​ഷ​ത്തെ ബ​ജ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ബെ​ന്നി മു​ണ്ട​ത്താ​നം അ​വ​ത​രി​പ്പി​ച്ചു. 18,93,18,764 രൂ​പ വ​ര​വും 18,44,42,000 രൂ​പ ചെ​ല​വും 48,76,764 രൂ​പ നീ​ക്കി​ബാ​ക്കി​യും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ മ​ഞ്ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ച്ചു. ശു​ചി​ത്വ​ത്തി​ന് പ്രാ​മു​ഖ്യം ന​ൽ​കി​യി​രി​ക്കു​ന്ന ബ​ഡ്ജ​റ്റി​ൽ എം​സി​എ​ഫ് നി​ർ​മാ​ണ​ത്തി​നും സ്ഥ​ലം വാ​ങ്ങ​ലി​നു​മാ​യി 7100000 രൂ​പ വ​ക​യി​രു​ത്തി. ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്ക് 40325000 രൂ​പ, ആ​ർ​ദ്രം പ​ദ്ധ​തി​ക്ക് 1000000 രൂ​പ, പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന് 1200000രൂ​പ, ശാ​രീ​രി​ക മാ​ന​സി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കാ​യി 1800000 രൂ​പ, കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് 2567500 രൂ​പ, മൃ​ഗ​സം​ര​ക്ഷ​ണ​ത്തി​ന് 3700000 രൂ​പ, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​ത്തി​നാ​യി 7300000 രൂ​പ, പ​ശ്ചാ​ത്ത​ല​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി 27900000 രൂ​പ എ​ന്നി​ങ്ങ​നെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​നോ​ത്മു​ഖ​മാ​യ ടൂ​റി​സം പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് വി​ഭാ​വ​നം ചെ​യ്യു​ന്നു.

നാ​ട​ക​ദി​നാ​ച​ര​ണം

പ​ന​മ​റ്റം: ദേ​ശീ​യ​വാ​യ​ന​ശാ​ല ഗു​രു​ജ​ന​വേ​ദി ലോ​ക​നാ​ട​ക​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. എം.​അ​ജി​ത്ത്, പി. ​വി​ജ​യ​ൻ, വി.​ജി. മു​ര​ളീ​ധ​ര​ൻ, ജി​ഷ​മോ​ൾ ടി. ​ച​ന്ദ്ര​ൻ, ഷാ​ജി എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട​ക​ഗാ​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണം ന​ട​ത്തി.