പ​ഴ​യി​ടം - ചേ​ന​പ്പാ​ടി റോ​ഡി​ന് 75 ല​ക്ഷം
Tuesday, March 28, 2023 10:49 PM IST
ചേനപ്പാടി: എരുമേലി പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​യി​ടം - ചേ​ന​പ്പാ​ടി - എ​രു​മേ​ലി റോ​ഡ് റീ​ടാ​ർ ചെ​യ്യു​ന്ന​തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ നി​ന്ന് 75 ല​ക്ഷം രൂ​പ ഫ​ണ്ട് അ​നു​വ​ദി​ച്ച് ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​റി​യി​ച്ചു.
ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ത​ക​രാ​റി​ലാ​യ റോ​ഡ് പൂ​ർ​ണ​മാ​യും റീ​ടാ​ർ ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് നാ​ലു കോ​ടി രൂ​പ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നാ​ണ് എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ൽ ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ മു​മ്പ് ത​ന്നെ ഈ ​റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത് നി​ല​വി​ലു​ണ്ട്.
ആ​വ​ശ്യ​മാ​യി വ​രു​ന്ന ര​ണ്ടേ​മു​ക്കാ​ൽ കോ​ടി രൂ​പ​യി​ൽ ര​ണ്ടു​കോ​ടി രൂ​പ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് റോ​ഡ് പൊ​ളി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലേ​ക്ക് അ​ട​യ്ക്കേ​ണ്ട​തു​ണ്ട്. ഈ ​തു​ക ആ​വ​ശ്യ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റി​ന്‍റെ​യും ജോ​യി​ന്‍റ് ഇ​ൻ​സ്പെ​ക്ഷ​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​തു​ക വാ​ട്ട​ർ അ​ഥോ​റി​റ്റി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.
ഈ ​തു​ക​ക​ൾ കൂ​ടാ​തെ റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 75 ല​ക്ഷം രൂ​പ കൂ​ടി ആ​വ​ശ്യ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് വി​ശ​ദ​മാ​യ നി​വേ​ദ​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച​തെ​ന്നും എം​എ​ൽ​എ അ​റി​യി​ച്ചു.