പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത്: ജി​ജി​മോ​ൾ ഫി​ലി​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റ്
Tuesday, March 28, 2023 10:49 PM IST
പാ​റ​ത്തോ​ട്: പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണ​സാ​ര​ഥ്യ​ത്തി​ൽ ഇ​നി ര​ണ്ടു വ​നി​ത​ക​ൾ. വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജി​ജി​മോ​ൾ ഫി​ലി​പ്പി​നെ കൂ​ടി തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ​യാ​ണ് ഭ​ര​ണ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് വ​നി​ക​ൾ എ​ത്തി​യ​ത്. സി​പി​എ​മ്മി​ലെ സി​ന്ധു​മോ​ഹ​ന​ൻ രാ​ജി വ​ച്ച ഒ​ഴി​വി​ലേ​യ്ക്കാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.
സി​പി​ഐ​യി​ലെ വി​ജ​യ​മ്മ വി​ജ​യ​ലാ​ലാ​ണ് നി​ല​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്. പ​തി​നേ​ഴാം വാ​ർ​ഡ് ആ​ന​ക്ക​ല്ലി​ൽ നി​ന്നു​ള്ള അം​ഗ​മാ​ണ് ജി​ജി​മോ​ൾ ഫി​ലി​പ്പ്. വ​നി​ത കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. ആ​ദ്യ​മാ​യി പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ജി​ജി​മോ​ൾ​ക്ക് ഒ​ന്നേ​കാ​ൽ​വ​ർ​ഷം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ക്കും. തു​ട​ർ​ന്നു​ള്ള ഒ​ന്ന​ര വ​ർ​ഷം കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ലെ ത​ന്നെ സോ​ഫി ജോ​സ​ഫി​ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കാ​നാ​ണ് ധാ​ര​ണ. ഏ​ക​പ​ക്ഷീ​യ​മാ​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. യു​ഡി​എ​ഫ്, എ​സ്ഡി​പി​ഐ അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ളി​ൽ പ​ങ്കെ​ടു​ത്തു​വെ​ങ്കി​ലും മ​ത്സ​രി​ച്ചി​ല്ല. ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി.​എ​ച്ച്. ഷൈ​ല​ജ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ചേ​ർ​ന്ന അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ വി​ജ​യ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. അ​നു​പ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സാ​ജ​ൻ കു​ന്ന​ത്ത്, ജോ​ളി മ​ടു​ക്ക​ക്കു​ഴി, കേ​ര​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ജെ. തോ​മ​സ് ക​ട്ട​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.