സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ക​ത്വ ലോ​ണ്‍ മേ​ള സം​ഘ​ടി​പ്പി​ച്ച് കെ​എ​സ്എ​സ്എ​സ്
Tuesday, March 28, 2023 11:14 PM IST
കോ​ട്ട​യം: സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ക​ത്വ പ​ദ്ധ​തി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര്‍ക്കു മെ​ച്ച​പ്പെ​ട്ട ജീ​വി​ത​നി​ല​വാ​രം കൈ​വ​രി​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്ന് കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട്.
കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ഭാ​വ​നം ചെ​യ്തു ന​ട​പ്പി​ലാ​ക്കു​ന്ന ചൈ​ത​ന്യ സം​രം​ഭ​ക നി​ധി സ്വ​യം​തൊ​ഴി​ല്‍ സം​രം​ഭ​ക​ത്വ ലോ​ണ്‍ മേ​ള​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം തെ​ള്ള​കം ചൈ​ത​ന്യ​യി​ല്‍ നി​ര്‍വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ട്ട​യം നാ​ര്‍ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി സി. ​ജോ​ണ്‍, കെ​എ​സ്എ​സ്എ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍, കോ​ട്ട​യം മു​നി​സി​പ്പ​ല്‍ കൗ​ണ്‍സി​ല്‍ ടി.​സി. റോ​യി, കെ​എ​സ്എ​സ്എ​സ് കോ​-ഓ​ര്‍ഡി​നേ​റ്റ​ര്‍ മേ​ഴ്‌​സി സ്റ്റീ​ഫ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.