കാ​റ്റി​ല്‍ കൃ​ഷി​നാ​ശം
Wednesday, March 29, 2023 11:05 PM IST
ഭ​ര​ണ​ങ്ങാ​നം: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ഫ്സി​സി കോ​ണ്‍​വെ​ന്‍റ് വ​ക പു​ര​യി​ട​ത്തി​ലെ കൃ​ഷി​ക​ള്‍​ക്ക് വ്യാ​പ​ക നാ​ശ​ന​ഷ്ടം.
നൂ​റി​ല​ധി​കം ഏ​ത്ത, പൂ​വ​ന്‍ വാ​ഴ​ക​ള്‍ നി​ലം​പ​തി​ച്ചു. കു​ല​ച്ച​തും പാ​തി മൂ​പ്പെ​ത്തി​യ​തു​മാ​യ വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. മ​ര​ച്ചീ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​റ്റു കൃ​ഷി​ക​ളും ന​ശി​ച്ചു. പ്ലാ​വ്, ആ​ഞ്ഞി​ലി തു​ട​ങ്ങി​യ വ​ന്‍ മ​ര​ങ്ങ​ളും നി​ലം​പ​തി​ച്ചു. വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി.