കുടമാളൂർ: ചരിത്ര പ്രസിദ്ധമായ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധവാരാചരണം നാല്പതാം വെള്ളി ദിനമായ നാളെയാരംഭിക്കും. മാർ മാത്യു അറയ്ക്കൽ ഓശാന ഞായറാഴ്ചയും, മാർ മാത്യു വാണിയക്കിഴക്കേൽ പെസഹാ വ്യാഴാഴ്ചയും , ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ദുഃഖവെള്ളി ദിനത്തിലെയും പ്രധാന തിരുക്കർമങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.
നാല്പതാം വെള്ളി ദിനമായ നാളെ രാവിലെ 5.15ന് വിശുദ്ധ കുർബാന. തുടർന്ന് കുരിശിന്റെ വഴി. ഏഴിന് വിശുദ്ധ കുർബാന. 10ന് കുരിശിന്റെ വഴി തുടർന്ന് കരുണക്കൊന്ത, വിശുദ്ധ കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന. വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, തുടർന്ന് നാല്പതാം വെള്ളി സന്ദേശം -റവ.ഡോ. മാത്യു ഊഴികാട്ട്. തുടർന്ന് പള്ളി മൈതാനിയിൽ ആഘോഷമായ കുരിശിന്റെ വഴി.
വിശുദ്ധ വാരാചരണതിന് ആർച്ച്പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. ജോയൽ പുന്നശേരി, ഫാ. കുര്യൻ അമ്പലത്തിങ്കൽ, കൈക്കാരന്മാരായ പി.എസ്. ദേവസ്യ പാലത്തൂർ, ജോർജ് കോര തുരുത്തേൽ, റോയി ജോർജ് കുന്നത്തുകുഴി, പാരിഷ് കൗൺസിൽ സെക്രട്ടറി വി.ജെ. ജോസഫ് വേളാശേരിൽ, പിആർഒ ജോർജ് ജോസഫ് പാണംപറമ്പിൽ, ജനറൽ കൺവീനർ റൂബിച്ചൻ കുന്നുംപുറം എന്നിവർ നേതൃത്വം നൽകും.