നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണം
Thursday, March 30, 2023 10:17 PM IST
വാഗമൺ കുരിശുമലയിൽ
വാ​ഗ​മ​ൺ: വാ​ഗ​മ​ൺ കു​രി​ശു​മ​ല​യി​ലെ നാ​ല്പ​താം​വെ​ള്ളി തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ നേ​തൃ​ത്വം ന​ൽ​കും. ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് വെ​ള്ളി​കു​ളം, അ​ടി​വാ​രം ഇ​ട​വ​ക​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​മു​ക​ളി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി. 10.30നു ​മല​മു​ക​ളി​ൽ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ വി​ശു​ദ്ധ കുർബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം.
വൈ​ദി​ക​രു​മാ​യി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് മലമു​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മു​ള്ള​താ​യും തീ​ർ​ഥാ​ട​ക​രാ​യി എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ‍​യും വി​കാ​രി ഫാ. ​ആ​ന്‍റ​ണി വാ​ഴ​യി​ൽ പ​റ​ഞ്ഞു. മ​ല​യ​ടി​വാ​ര​ത്ത് വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗക​ര്യ​വു​മു​ണ്ട്.
അരുവിത്തുറ വല്യച്ചൻമലയിൽ
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണ​വും വ​ല്യ​ച്ച​ൻ​മ​ല​യി​ലേ​ക്ക് കു​രി​ശി​ന്‍റെ വ​ഴി​യും ഇ​ന്ന്. രാ​വി​ലെ 5.30നും 6.30​നും 7.30നും 9.00​നും 10.30നും ​വൈ​കു​ന്നേ​രം നാ​ലി​നും പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ ഒ​ൻ​പ​തി​നു പാ​ലാ രൂ​പ​ത പി​തൃ​വേ​ദി​യു​ടെ​യും മാ​തൃ​വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ലീവാ​പ്പാത. തു​ട​ർ​ന്ന് മ​ല​മു​ക​ളി​ൽ രൂ​പ​ത പി​തൃ​വേ​ദി- മാതൃ​വേ​ദി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ന​രിതൂ​ക്കി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും.
വൈ​കു​ന്നേ​രം 5.15നു ​പ​ള്ളി​യി​ൽ​നി​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടെ കു​രി​ശി​ന്‍റെ വ​ഴി. മ​ല​യ​ടി​വാ​ര​ത്ത് കു​രി​ശി​ന്‍റെ സ​ന്ദേ​ശം. തു​ട​ർ​ന്നു മ​ര​ക്കു​രി​ശു​മേ​ന്തി​യു​ള്ള കു​രി​ശി​ന്‍റെ വ​ഴി​ക്ക് എ​സ്എം​വൈ​എം പാലാ രൂ​പ​ത, അ​രു​വി​ത്തു​റ ഇ​ട​വ​ക സ​മൂ​ഹം, നെല്ലാ​പ്പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി, സ​ഹ​ദാ കോ-​ഓ​ർ​ഡി​നേ​റ്റ​ഴ്സ്, സഹ​ദാ ഗ്രൂ​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നു മ​ല​മു​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.
മ​ല​ക​യ​റാ​ൻ എ​ത്തു​ന്ന​വ​ർ​ക്കാ​യി രാ​വി​ലെ മു​ത​ൽ നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​മ്പി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി തോ​ണ​ക്ക​ര, ഫാ. ​ഡി​റ്റോ തോ​ട്ട​ത്തി​ൽ, ഫാ. ​ജോ​സ​ഫ് മൂ​ക്ക​ൻ​തോ​ട്ട​ത്തി​ൽ, ഫാ. ​ചെ​റി​യാ​ൻ കു​ന്ന​ക്കാ​ട്ട്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ടു​ത്ത​ടം, ഫാ. ​പോ​ൾ ന​ടു​വി​ലേ​ടം, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​സ​ഫ് എ​മ്പ്ര​യി​ൽ, ജോ​സ്മോ​ൻ ക​ണ്ട​ത്തി​ൻ​ക​ര, ജോ​ണി പു​ല്ലാ​ട്ട്, ബി​ജു ക​ല്ലാ​ച്ചേ​രി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.
പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​രു​വി​ത്തു​റ വ​ല്യ​ച്ച​ന്‍​മ​ല ക​യ​റ്റ​വും നാ​ല്പ​താം വെ​ള്ളി ആ​ച​ര​ണ​വും ഇ​ന്നു ന​ട​ത്തും. ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ 8.30ന് ​ജപമാ​ല പ്ര​ദ​ക്ഷി​ണം വ​ല്യ​ച്ച​ന്‍​മ​ല അ​ടി​വാ​ര​ത്തി​ലേ​ക്ക്. ഒ​ന്‍​പ​തി​ന് മ​ല​മു​ക​ളി​ലേ​ക്കു കുരി​ശി​ന്‍റെ വഴി. തു​ട​ര്‍​ന്ന് വ​ല്യ​ച്ച​ന്‍​മ​ല ദേ​വാ​ല​യ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന, നേ​ര്‍​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം. സോ​ണ​ല്‍ സേ​വ​ന​സ​മി​തി ശു​ശ്രൂ​ഷ​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും.
മു​ണ്ട​ന്‍​വ​ര​മ്പ് കു​രി​ശ​ടി​യി​ൽ
കു​റ​വി​ല​ങ്ങാ​ട്: നാ​ല്പ​താം​വെ​ള്ളി ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യി​ല്‍ മു​ണ്ട​ന്‍​വ​ര​മ്പ് കു​രി​ശ​ടി​യി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 5.30നും 6.30​നും 7.30നും ​കു​രി​ശി​ന്‍റെ വ​ഴി ജൂ​ബി​ലി ക​പ്പേ​ള​യി​ല്‍​നി​ന്ന് ആ​രം​ഭി​ക്കും. 10.30നും 4.30​നും വി​ശു​ദ്ധ കു​ര്‍​ബാന​.