മ​ധ്യ​വ​യ​സ്‌​ക​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​ന്‍ അ​റ​സ്റ്റി​ല്‍
Thursday, March 30, 2023 11:06 PM IST
പ​ള്ളി​ക്ക​ത്തോ​ട്: മ​ധ്യ​വ​യ​സ്‌​ക​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​ങ്ങ​ളം ആ​നി​ക്കാ​ട് ഭാ​ഗ​ത്ത് കി​ഴ​ക്ക​യി​ല്‍ കെ.​ടി. തോ​മ​സ് (ത​ങ്ക​ച്ച​ന്‍-59) നെ​യാ​ണു പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ക​ഴി​ഞ്ഞ​ദി​വ​സം സ​ഹോ​ദ​ര​ന്‍റെ വ​സ്തു​വി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി സ​ഹോ​ദ​ര​നെ ചീ​ത്ത​വി​ളി​ക്കു​ക​യും കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ഇ​വ​ര്‍ ത​മ്മി​ല്‍ കു​ടും​ബ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍ച്ച​യെ​ന്നോ​ണ​മാ​ണ് തോ​മ​സ് സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച​ത്. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.