വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ന​ത്തി​ല്‍ ജോ​സ​ഫ് നാ​മ​ധാ​രി​ക​ള്‍ സം​ഗ​മി​ച്ചു
Friday, March 31, 2023 10:45 PM IST
കു​റ​വി​ല​ങ്ങാ​ട്: മാ​ര്‍ യൗ​സേ​പ്പി​ന്‍റെ വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ത്തോ​ട​നു​ബ​ന്ധി​ച്ച് നൂ​റു​ക​ണ​ക്കി​ന് ജോ​സ​ഫു​മാ​ര്‍ സം​ഗ​മി​ച്ചു. കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ലാ​യി​രു​ന്നു ജോ​സ​ഫ് നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം - സാ​ന്‍​ജോ ഫെ​സ്റ്റ് ന​ട​ന്ന​ത്.
ക​ഴി​ഞ്ഞ 31 ദി​വ​സ​മാ​യി ന​ട​ന്നി​രു​ന്ന വ​മ​ണ​ക്ക​മാ​സാ​ച​ര​ണ​ത്തി​നും സാ​ന്‍​ജോ ഫെ​സ്റ്റോ​ടെ സ​മാ​പ​ന​മാ​യി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ജോ​സ​ഫു​മാ​ര്‍ അ​നു​ഗ്ര​ഹം തേ​ടി മാ​ര്‍ യൗ​സേ​പ്പി​ന്‍റെ പ​ക്ക​ലെ​ത്തി. മേ​ജ​ര്‍ ആ​ര്‍​ക്കി​എ​പ്പി​സ്‌​കോ​പ്പ​ല്‍ മ​ര്‍​ത്ത്മ​റി​യം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ അ​സി. വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ മേ​ച്ചേ​രി​ല്‍ സം​ഗ​മ​ത്തി​ലെ പ്രാ​ര്‍​ഥ​നാ​ശു​ശ്രൂ​ഷ​ക​ളി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ജോ​സ​ഫ് നാ​മ​ധാ​രി​ക​ള്‍​ക്കു​ള്ള ഉ​പ​ഹാ​രം അ​സി. വി​കാ​രി​മാ​രാ​യ ഫാ. ​ഇ​മ്മാ​നു​വ​ല്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ഫാ. ​ജോ​ര്‍​ജ് വ​ട​യാ​റ്റു​കു​ഴി എ​ന്നി​വ​ര്‍ സ​മ്മാ​നി​ച്ചു. ജോ​സ​ഫ് നാ​മ​ധാ​രി​ക​ള്‍​ക്കാ​യി സ്‌​നേ​ഹ​വി​രു​ന്നും ന​ട​ത്തി. വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ല​ദീ​ഞ്ഞും ന​ട​ത്തി.
വ​ണ​ക്ക​മാ​സാ​ച​ര​ണ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ​മ ജം​ഗ്ഷ​നി​ല്‍ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പ​ന്ത​ലി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തി. പ്ര​ദ​ക്ഷി​ണം ഒ​രു ദേ​ശ​ത്തി​നാ​കെ പു​ത്ത​ന്‍ ആ​ത്മീ​യ​ത​യും സ​മ്മാ​നി​ച്ചു. യോ​ഗ​പ്ര​തി​നി​ധി​ക​ളും കു​ടും​ബ​കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളും നേ​തൃ​ത്വം ന​ല്‍​കി.