വ​യോ​ധി​ക​ൻ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Friday, March 31, 2023 10:46 PM IST
എ​രു​മേ​ലി: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ സ​മീ​പം ക​ട​ത്തി​ണ്ണ​യി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​രു​മേ​ലി ശ്രീ​നി​പു​രം സ്വ​ദേ​ശി ച​ന്ദ്ര​ൻ​പി​ള്ള (72)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഭാ​ര്യ​യും മ​ക്ക​ളു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി അ​ക​ന്നു​ക​ഴി​ഞ്ഞി​രു​ന്ന ച​ന്ദ്ര​ൻ പി​ള്ള എ​രു​മേ​ലി ടൗ​ണി​ൽ ആ​ക്രി പെ​റു​ക്കി​യാ​യി​രു​ന്നു ഉ​പ​ജീ​വ​നം. ക​ട​ത്തി​ണ്ണ​ക​ളി​ലാ​യി​രു​ന്നു അ​ന്തി​യു​റ​ക്കം.
എ​രു​മേ​ലി പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചു.

​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

എ​രു​മേ​ലി: വീ​ട്ടി​ൽ ഒ​റ്റ​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ കി​ട​പ്പു​മു​റി​യി​ലെ ക​ട്ടി​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ന​ക​പ്പ​ലം വ​ന​ത്തി​റ​മ്പി​ൽ അ​നി​ൽ​കു​മാ​റി (മോ​നാ​ച്ച​ൻ-42)​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​ശേ​ഷം അ​നി​ൽ​കു​മാ​ർ മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ. അ​വി​വാ​ഹി​ത​നാ​ണ്. എ​രു​മേ​ലി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്‌​ക​രി​ക്കും.