സെ​​ന്‍റ് ജോ​​സ​​ഫ് ഓ​​ര്‍ഫ​​നേ​​ജ് പ്ര​​സ് ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ക്ക് തു​​ട​​ക്കം
Sunday, May 28, 2023 1:54 AM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​ര​​മ​​ന​​പ്പ​​ടി​​യി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന സെ​​ന്‍റ് ജോ​​സ​​ഫ് ഓ​​ര്‍ഫ​​നേ​​ജ് പ്ര​​സി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ക്കു തു​​ട​​ക്കം​​കു​​റിച്ചു. ​​മാ​​ര്‍ ജ​​യിം​​സ് കാ​​ളാ​​ശേ​​രി മെ​​മ്മോ​​റി​​യ​​ല്‍ ഇ​​ന്‍ഡോ​​ര്‍ സ്‌​​റ്റേ​​ഡി​​യ​​ത്തി​​ല്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ കൂ​​ടി​​യ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​ര്‍ജ് കോ​​ച്ചേ​​രി ഒ​​രു വ​​ര്‍ഷം നീ​​ണ്ടു നി​​ല്ക്കു​​ന്ന ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ള്‍ക്ക് ​​ഉ​​ദ്ഘാ​​ട​​ന​​ക​​ര്‍മം നി​​ര്‍വ്വ​​ഹി​​ച്ചു.

മ​​ധ്യ​​സ്ഥ​​ന്‍ ബു​​ക്ക്‌​​സ് ശ​​താ​​ബ്ദി​​യോ​​ട​​നു​​ബ​​ന്ധി​​ച്ച് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന പു​​സ്ത​​ക​​ത്തി​​ന്‍റെ ആ​​ദ്യ​​കോ​​പ്പി വി​​കാ​​രി​​ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍ സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് പ്ര​​സ് മു​​ന്‍മാ​​നേ​​ജ​​ര്‍ ഫാ. ​​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റി​​ന് ന​​ല്‍കി.

വി​​കാ​​രി​​ജ​​ന​​റാ​​ള്‍ മോ​​ണ്‍. വ​​ര്‍ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍ ക​​ര്‍മ​​പ​​ദ്ധ​​തി​​യു​​ടെ വി​​വ​​ര​​ണം ന​​ട​​ത്തി. മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ, പ്ര​​സ് മാ​​നേ​​ജ​​ര്‍ ഫാ. ​​ജ​​സ്റ്റി​​ന്‍ കാ​​യം​​കു​​ള​​ത്തു​​ശേി, ഫാ. ​​ചെ​​റി​​യാ​​ന്‍ ക​​ക്കു​​ഴി, ജോ​​ര്‍ജ് കാ​​ര​​യ്ക്ക​​ശേ​​രി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.