നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി
Sunday, May 28, 2023 11:08 PM IST
ഉ​​ദ​​യ​​നാ​​പു​​രം: അ​​ക്ക​​ര​​പ്പാ​​ടം ഗ​​വ​. യു​​പി​ സ്കൂ​​ളി​​ലെ യു​​പി വി​​ഭാ​​ഗ​​ത്തി​​ലെ കു​​ട്ടി​​ക​​ൾ അ​​വ​​ധി​​ക്കാ​​ല നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​നം ന​​ട​​ത്തി. നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​കെ. ആ​​ന​​ന്ത​​വ​​ല്ലി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും ട്രോ​​ഫി​​യും ന​​ൽ​​കി.
ഉ​​ദ​​യ​​നാ​​പു​​രം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​ൽ 50 കു​​ട്ടി​​ക​​ളാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്. പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ൽ ന​​ട​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വി​​ത​​ര​​ണ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​ന്‍റ് അ​​നൂ​​പ്, മു​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി.​​പ്ര​​സാ​​ദ്, പ​​രി​​ശീ​​ല​​ക​​ൻ ബൈ​​ജു, മി​​നി​ വ​​ർ​​ഗീ​​സ്, ഇ.​​ആ​​ർ. ന​​ടേ​​ശ​​ൻ, സു​​നി​​ത എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

സ്‌​കൂ​ള്‍ വാ​ൻ ഫ്ലാഗ് ഓഫ് ചെയ്ത ു

ക​​ടു​​ത്തു​​രു​​ത്തി: മു​​ട്ടു​​ചി​​റ ഗ​​വ​. യു​​പി സ്‌​​കൂ​​ളി​​ന് പു​​തു​താ​​യി അ​​നു​​വ​​ദി​​ച്ച സ്‌​​കൂ​​ള്‍ വാ​​നി​​ന്‍റെ ഫ്ലാ​​ഗ് ഓ​​ഫ് തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി നി​​ര്‍​വ​​ഹി​​ച്ചു.
എം​​പി​​യു​​ടെ പ്രാ​​ദേ​​ശി​​ക വി​​ക​​സ​​ന ഫ​​ണ്ടി​​ല്‍നി​​ന്നു​​ള്ള 12 ല​​ക്ഷം രൂ​​പ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ബ​​സ് വാ​​ങ്ങി​​യ​​ത്. വാ​​ട​​ക​​യ്ക്ക് എ​​ടു​​ത്തി​​രു​​ന്ന വാ​​ഹ​​ന​​ത്തി​​ലാ​​യി​​രു​​ന്നു കു​​ട്ടി​​ക​​ളെ സ്‌​​കൂ​​ളി​​ല്‍ കൊ​​ണ്ടു​​വ​​ന്നി​​രു​​ന്ന​​ത്.
പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് സൈ​​ന​​മ്മ ഷാ​​ജു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം ജോ​​സ് പു​​ത്ത​​ന്‍​കാ​​ല, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ ജി​​ന്‍​സി എ​​ലി​​സ​​ബ​​ത്ത്, ജാ​​ന്‍​സി സ​​ണ്ണി, ടോ​​മി നി​​ര​​പ്പേ​​ല്‍, ര​​ശ്മി വി​​നോ​​ദ്, പൗ​​ളി ജോ​​ര്‍​ജ്, പ്ര​​ധാ​​ന​​ധ്യാ​​പ​​ക​​ന്‍ കെ.​ ​പ്ര​​കാ​​ശ​​ന്‍, അ​​ധ്യാ​​പ​​ക​​ര്‍, പി​​ടി​​എ അം​​ഗ​​ങ്ങ​​ള്‍, ര​​ക്ഷാ​​ക​​ര്‍​ത്താ​​ക്ക​​ള്‍, വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.