പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, May 29, 2023 10:47 PM IST
പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 9. 30നു ​മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ആ​ന്‍റോ ആ​ന്‍റണി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​പി.​കെ. ജ​യ​ശ്രീ, ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ർ. ശ്രീ​ക​ല, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു അ​ത്യാ​ലി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. അ​നു​പ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ജി​ത് കു​മാ​ർ നെ​ല്ലി​ക്ക​ച്ചാ​ലി​ൽ, അ​ക്ഷ​യ് ഹ​രി, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ഷാ​ജി, പ​ഞ്ചാ​യ​ത്തം​ഗം എം.​കെ. അ​നി​ൽ​കു​മാ​ർ മ​ഞ്ഞ​പ്ലാ​ക്ക​ൽ, പാ​ലാ ആ​ർ​ഡി​ഒ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു, മീ​ന​ച്ചി​ൽ ത​ഹ​സീ​ൽ​ദാ​ർ കെ.​എം. ജോ​സു​കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 72 ല​ക്ഷം രൂ​പ​യ്ക്കാ​ണു പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. 2057 ച​തു​ര​ശ്ര അ​ടി​യുള്ള ഇ​രു​നി​ല കെ​ട്ടി​ടം ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ണ്.
നാ​ലു മു​റി​ക​ൾ, ശു​ചി​മു​റി​ക​ൾ, ഫ്ര​ണ്ട് ഓ​ഫീ​സ്, പാ​ർ​ക്കിം​ഗ് ഏ​രി​യ, വെ​യി​റ്റിം​ഗ് ഏ​രി​യ, വ​ർ​ക്ക് സ്റ്റേ​ഷ​നു​ക​ൾ, റാ​മ്പ്, ഇ​രി​പ്പി​ട​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കെ​ട്ടി​ടം.