ലോ​ക പു​ക​യി​ല വി​രു​ദ്ധ​ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ
Monday, May 29, 2023 10:53 PM IST
കോ​ട്ട​യം: ലോ​ക പു​ക​യി​ല വി​രു​ദ്ധ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30 ന് ​ഗാ​ന്ധി​ന​ഗ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​നി​ല്‍ ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​റ്റു​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്യ രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​അ​ജ​യ് മോ​ഹ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. പു​ഷ്പ​മ​ണി, എ​സ്എം​ഇ പ്രി​ന്‍സി​പ്പ​ല്‍ ഡോ.​ജെ. ജു​ഗ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് നാ​ഗ​മ്പ​ടം ബ​സ്‌​സ്റ്റാ​ന്‍ഡി​ലും, നാ​ലി​ന് ക​ള​ക്ട​റേ​റ്റി​ലും, അ​ഞ്ചി​നു ഗാ​ന്ധി സ്‌​ക്വ​യ​റി​ലും തെ​രു​വു​നാ​ട​ക​വും ഫ്ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ക്കും. ഗാ​ന്ധി​ന​ഗ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 31ന് ​രാ​വി​ലെ 10ന് ​ക​ള​ക്‌​ട​റേ​റ്റി​ല്‍നി​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​രെ ന​ട​ക്കു​ന്ന ബൈ​ക്ക് റാ​ലി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. ജ​യ​ശ്രീ ഉ​ദ്ഘാ​ട​നം ചെ​യ്യും.