കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന് പു​തി​യ കെ​ട്ടി​ടം; ഓ​ഫീ​സ് താ​ത്കാ​ലി​ക​മാ​യി ടൗ​ൺ​ഹാ​ളി​ലേ​ക്ക്
Friday, June 2, 2023 10:37 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ടൗ​ൺ ഹാ​ളി​ലേ​ക്ക് മാ​റ്റാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ടൗ​ൺ ഹാ​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത്.
തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ൺ ഹാ​ളി​ൽ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ൽ ആ​രം​ഭി​ക്കും. അ​തു​വ​രെ ഫ്ര​ണ്ട് ഓ​ഫീ​സ് മാ​ത്ര​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. വ്യാ​ഴാ​ഴ്ച മു​ത​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ ഫ​യ​ലു​ക​ള​ട​ക്കം ടൗ​ൺ ഹാ​ളി​ലേ​ക്കു മാ​റ്റി​ത്തു​ട​ങ്ങി​യ​ത്.
ഫ​ർ​ണി​ച്ച​റു​ക​ളും കം​പ്യൂ​ട്ട​റു​ക​ളും ഇ​ങ്ങോ​ട്ടേ​ക്ക് മാ​റ്റു​ന്ന ജോ​ലി​ക​ൾ ഇ​പ്പോ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​ത് നാ​ളെ​യോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​ങ്ങോ​ട്ടേ​ക്ക് മാ​റ്റി​യാ​ൽ ഉ​ട​ൻ ത​ന്നെ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​നാ​യി ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കും.
1960ൽ ​പ​ണി ക​ഴി​പ്പി​ച്ച 63 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ട​മാ​ണ് പൊ​ളി​ച്ചു നീ​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് മൂ​ന്നു​കോ​ടി 50 ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ തു​ക. ഇ​തോ​ടൊ​പ്പം 28 ഷ​ട്ട​റു​ക​ൾ​കൂ​ടി നി​ർ​മി​ക്കു​ന്ന​തി​ന് നാ​ലു കോ​ടി 95 ല​ക്ഷം രൂ​പ​യാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.
ഇ​തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​വ​ശ്യ​മാ​യ മൂ​ന്നു​കോ​ടി 50 ല​ക്ഷം രൂ​പ ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ബൈ​പാ​സി​നാ​യി വി​ട്ടു​ന​ൽ​കി​യ 12 സെ​ന്‍റ് സ്ഥ​ല​മൊ​ഴി​ച്ച് നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന സ്ഥ​ല​ത്തു​ത​ന്നെ​യാ​കും പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ക്കു​ക.