ഗുസ്തി താരങ്ങൾക്കായി കർഷകസംഘം പ്രതിഷേധം
Sunday, June 4, 2023 6:02 AM IST
കൊടുങ്ങൂർ : രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ ഗു​സ്തി താ​ര​ങ്ങ​ളു​ടെ നീ​തി​യ്ക്കാ​യി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക​സം​ഘം വാ​ഴൂ​ർ ഏ​രി​യ ക​മ്മി​റ്റി പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി. കൊ​ടു​ങ്ങൂ​രി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം ക​ർ​ഷ​ക​സം​ഘം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി.​ജി. ലാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ഘം വാ​ഴൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ബെ​ജു കെ. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. ബാ​ബു, ജേ​ക്ക​ബ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.