കു​റ​വി​ല​ങ്ങാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക്: മു​ഴു​വ​ന്‍ സീ​റ്റും ഇ​ട​തി​ന്
Sunday, June 4, 2023 10:47 PM IST
കു​റ​വി​ല​ങ്ങാ​ട്: സ​ഹ​ക​ര​ണ​ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ഴു​വ​ന്‍ സീ​റ്റും ഇ​ട​തു​മു​ന്ന​ണി​ക്ക്. ജ​നാ​ധി​പ​ത്യ​മു​ന്ന​ണി എ​ന്ന​ പേ​രി​ലാ​യി​രു​ന്നു ഇ​ട​തു​മു​ന്ന​ണി മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യ​ത്.
യു​ഡി​എ​ഫ് കു​ത്ത​ക​യാ​യി​രു​ന്ന ബാ​ങ്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഇ​ട​തു​മു​ന്ന​ണി​യി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ഭ​ര​ണം എ​ല്‍​ഡി​എ​ഫി​ന് നേ​ടാ​നാ​യ​ത്. ഇ​ട​തു-​വ​ല​ത് മു​ന്ന​ണി​ക​ള്‍ മാ​റ്റു​ര​ച്ചതി​നൊ​പ്പം ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും പ്ര​ചാ​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.
ഇ​ട​തു​മു​ന്ന​ണി പാ​ന​ല്‍ ന​യി​ച്ച പ്ര​ഫ. പി.​ജെ. സി​റി​യ​ക് പൈ​നാ​പ്പി​ള്ളി​യാ​ണ് വോ​ട്ടി​ലും മു​ന്നി​ല്‍ - 3440 വോ​ട്ടു​ക​ള്‍ നേ​ടി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിക​ള്‍ 1500 മു​ത​ല്‍ ര​ണ്ടാ​യി​രം വ​രെ വോ​ട്ടു​ക​ള്‍ നേ​ടി. എ​എ​പി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നാ​നൂ​റി​നും എ​ണ്ണൂ​റി​നു​മി​ട​യി​ല്‍ വോ​ട്ടു​ക​ള്‍ നേ​ടി സാ​ന്നി​ധ്യ​മ​റി​യി​ച്ചു.
പ്ര​ഫ. പി.​ജെ. സി​റി​യ​ക് പൈ​നാ​പ്പി​ള്ളി​ല്‍, പി.​സി. കു​ര്യ​ന്‍, സി​ജോ പാ​റ്റാ​നി, ജോ​ബി ഏ​ബ്ര​ഹാം വ​ലി​യ​ക​ണ്ട​ത്തി​ല്‍, ബി​നു വി. ​ലൂ​ക്കോ​സ് വാ​ഴ​പ്പി​ള്ളി​ല്‍, മാ​ത്യു താ​ഴ​ത്തേ​ല്‍, സ​ദാ​ന​ന്ദ​ശ​ങ്ക​ര്‍ വ​ട്ട​ക്കാ​ട്ടി​ല്‍, സി​ബി ജോ​സ​ഫ് വ​ല്യോ​ളി​ല്‍, കെ.​ആ​ര്‍. ജ​ഗ​ദ​മ്മ, ജോ​ളി ജോ​ണ്‍ ചെ​റു​മ​ല, ബി​ന്ദു എ​സ്. നാ​യ​ര്‍, പി.​എ. സു​രേ​ന്ദ്ര​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ ഇ​ട​ശേ​രി​ല്‍ എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്.
വി​ജയി​ച്ച എ​ല്‍​ഡി​എ​ഫ് ടൗ​ണി​ല്‍ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി.