വെള്ളൂരിലും മുന്തിരിമധുരം
Monday, June 5, 2023 12:32 AM IST
പാ​​മ്പാ​​ടി: വെ​​ള്ളൂ​​ര്‍ ഏ​​ഴാം​​മൈ​​ല്‍ ജം​​ഗ്ഷ​​നു​​സ​​മീ​​പം ഇ​​ഞ്ച​​ക്കാ​​ട്ട് കൃ​​പ​​നി​​വാ​​സി​​ല്‍ ഷി​​ബി ജോ​​ണ്‍​സി​ന്‍റെ വീ​​ടു മു​​റ്റ​​ത്ത് മു​​ന്തി​​രി കൃ​​ഷി​​യാ​​ണ് വെ​​ള്ളൂ​​രി​​ലെ പു​​തി​​യ കൃ​​ഷി​വി​​ശേ​​ഷം.
ഷി​​ബി ജോ​​ണ്‍​സ് കു​​ടും​​ബ​​വും മൂ​​ന്നു വ​​ര്‍​ഷം മു​​ന്‍​പ് ക​​ടു​​ത്തു​​രു​​ത്തി മാ​​ഗോ​​മെ​​ഡോ​​സ് സ​​ന്ദ​​ര്‍​ശി​​ച്ച സ​​മ​​യ​​ത്ത് അ​​വി​​ടെ​​നി​​ന്നു വാ​​ങ്ങി​​യ മു​​ന്തി​​രിത്തൈക​​ള്‍ വീ​​ട്ടു​​മു​​റ്റ​​ത്തെ ന​​ടു​​ക​​യും മു​​ന്തി​​രി പ​​ട​​ര്‍​ന്നു പ​​ന്ത​​ലി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തി​​ല്‍ കാ​​യ്ക​​ള്‍ പി​​ടി​​ക്കാ​​തെ വ​​ന്ന​​പ്പോ​​ള്‍ മു​​ന്തി​​രി ക്കൃഷി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​രു​​ടെ ഉ​​പ​​ദേ​​ശ​​പ്ര​​കാ​​രം ശാ​​സ്ത്രീ​​യ​​രീ​​തി​​ക​​ള്‍ അ​​വ​​ലം​​ബി​​ച്ചു മു​​ന്‍​പോ​​ട്ട് പോ​​യ​​പ്പോ​​ള്‍ ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ല്‍ മു​​ന്തി​​രി വ​​ള്ളി​​ക​​ളി​​ല്‍ മു​​ഴു​​വ​​ന്‍ കാ​​യ്ക​​ള്‍ വ​​രു​​ക​​യും ക​​ഴി​​ഞ്ഞ ആ​​ഴ്ച​​യി​​ല്‍ പാ​​ക​​മാ​​യ​​ത് വി​​ള​​വെ​​ടു​​ക്കു​​ക​​യും ചെ​​യ്തു.