വാതിൽ തകർത്ത് മോഷണം: പ്രതി പി​ടി​യി​ൽ
Friday, June 9, 2023 1:15 AM IST
മ​ല്ല​പ്പ​ള്ളി: കു​ന്ന​ന്താ​നം പാ​മ​ല​യി​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ളവാ​തി​ൽ ത​ക​ർ​ത്ത് പ​ണ​വും സ്വ​ർ​ണ​വും വാ​ഹ​ന​വും അ​പ​ഹ​രി​ച്ച മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ൽ പ്ലാ​ക്കോ​ട്ടു​കോ​ണം ച​രു​വി​ള വീ​ട്ടി​ൽ ര​തീ​ഷി​നെ(​ക​ണ്ണ​പ്പ​ൻ - 35)യാ​ണ് കീ​ഴ്‌വായ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കു​ന്ന​ന്താ​നം വ​ട​ശേ​രി​മ​ണ്ണി​ൽ മ​നീ​ഷ് പെ​രു​മാ​ൾ (34) കു​ടും​ബ​വു​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഇ​ട്ടി​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഐ​പ്പ് തോ​മ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ ര​തീ​ഷ് 28,000 രൂ​പ​യും ര​ണ്ട​ര പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ര​ണ​ങ്ങ​ളും ആ​ക്ടീ​വ സ്കൂ​ട്ട​റു​മാ​ണ് മോ​ഷ്ടി​ച്ച​ത്.
സം​ഭ​വ​സ​മ​യ​ത്ത് മ​നീ​ഷും കു​ടും​ബ​വും ത​ടി​യൂ​രു​ള്ള ഭാ​ര്യാ വീ​ട്ടി​ൽ ആ​യി​രു​ന്നു. റോ​ഡി​ലെ കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​തീ​ഷ് പി​ടി​യി​ലാ​യ​ത്. മ​ല്ല​പ്പ​ള്ളി സി​ഐ വി​പി​ൻ ഗോ​പി​നാ​ഥ്, എ​സ്ഐ ബി. ​ആ​ദ​ർ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് തി​രു​വ​ന​ന്ത​പു​രം ചി​ത​റ​യി​ൽനി​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണം, വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ നേ​ര​ത്തെ​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.