"ചി​ല്ല​റ' ക​ള്ള​ന്മാ​ർ: എ​രു​മേ​ലി​യി​ൽ ക​ട​ക​ളി​ൽ മോ​ഷ​ണം
Sunday, June 11, 2023 1:31 AM IST
എ​രു​മേ​ലി: രാ​ത്രി​യി​ൽ ക​ട​ക​ളി​ൽ ക​യ​റി ക​ള്ള​ന്മാ​ർ ത​പ്പി​യെ​ടു​ത്ത​ത് ചി​ല്ല​റ​യും സി​ഗ​ര​റ്റും. തെ​ര​ഞ്ഞ​ത് മൊ​ത്തം നി​രോ​ധി​ച്ച പാ​ൻ മ​സാ​ല ഉ​ൾ​പ്പ​ടെ ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ​ക്കാ​ണെ​ന്ന് സം​ശ​യം.
സി​സി കാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടേ​ത്. എ​രു​മേ​ലി ടൗ​ൺ മ​ധ്യ​ത്തി​ലാ​ണ് മോ​ഷ​ണം.

പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തും പേ​ട്ട​ക്ക​വ​ല​യി​ലു​മാ​യി രാ​ത്രി​യി​ൽ പൂ​ട്ടാ​തെ അ​ട​ച്ചി​ട്ട ക​ട​ക​ളി​ലാ​ണ് മോ​ഷ​ണം. ഷ​ട്ട​ർ പാ​തി താ​ഴ്ത്തി​യി​ട്ട ശേ​ഷം പ​ടു​ത, ചാ​ക്ക് എ​ന്നി​വ കൊ​ണ്ട് മ​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു ഈ ​ക​ട​ക​ൾ.

അ​ഞ്ച് ക​ട​ക​ളു​ടെ ഉ​ട​മ​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഒ​രു ക​ട​യി​ൽ മേ​ശ വ​ലി​പ്പി​ൽ പ​തി​നാ​യി​ര​ത്തോ​ളം ചി​ല്ല​റ ക​റ​ൻ​സി നോ​ട്ടു​ക​ൾ ഉ​ണ്ടാ​യി​ട്ടും അ​തെ​ടു​ക്കാ​തെ സി​ഗ​ര​റ്റ് പാ​യ്ക്ക​റ്റു​ക​ൾ ആ​ണ് അ​പ​ഹ​രി​ച്ച​ത്.

അ​തേ​സ​മ​യം, ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തെ പ​ച്ച​ക്ക​റി വി​ല്പ​ന ക​ട​യി​ൽനി​ന്നു ര​ണ്ടാ​യി​രം രൂ​പ ന​ഷ്‌​ട​പ്പെ​ട്ടെ​ന്ന് ക​ട​യു​ട​മ നി​ഷാ​ദ് സ​ലാം പ​റ​ഞ്ഞു. സി​സി കാ​മ​റ പ​തി​ഞ്ഞ ക​ള്ള​ൻ​മാ​രു​ടെ ദൃ​ശ്യ​ങ്ങ​ളി​ൽനി​ന്നു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ആ​ണ് മോ​ഷ്ടാ​ക്ക​ളെ​ന്ന് പോ​ലീസ് വ്യ​ക്ത​മാ​ക്കി.
എ​ന്നാ​ൽ, ഇ​വ​രെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലി​സ് പ​റ​ഞ്ഞു.