ഭൂ​മി​യെ പ​ച്ച​പ്പ​ണി​യി​ക്കു​ന്ന ഔ​ഷ​ധോ​ദ്യാ​നം പ​ദ്ധ​തി കു​ട്ടി​ക​ള്‍ക്ക് അ​റി​വും പ​ക​രും: മ​ന്ത്രി വാ​സ​വ​ന്‍
Sunday, June 11, 2023 2:08 AM IST
കോ​ട്ട​യം: ഭൂ​മി​യെ പ​ച്ച​പ്പ​ണി​യി​ക്കു​ന്ന​തോ​ടൊ​പ്പം കു​ട്ടി​ക​ള്‍ക്ക് അ​റി​വും പ​ക​ര്‍ന്ന് ന​ല്‍കു​വാ​ന്‍ ഔ​ഷ​ധോ​ദ്യാ​നം പ​ദ്ധ​തി വ​ഴി​യൊ​രു​ക്കു​മെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. പ​രി​സ്ഥി​തി ജൈ​വ സം​ര​ക്ഷ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വ്വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന ഔ​ഷ​ധ സ​സ്യ ബോ​ര്‍ഡു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഔ​ഷ​ധോ​ദ്യാ​നം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തെ​ള്ള​കം ചൈ​ത​ന്യ​യി​ല്‍ നി​ര്‍വ്വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കോ​ട്ട​യം സെ​ന്‍റ് ആ​ന്‍സ് ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍, കു​മ​ര​കം കോ​ണ്‍സ​ലാ​ത്ത മെ​മ്മോ​റി​യ​ല്‍ എ​ല്‍.​പി. സ്‌​കൂ​ള്‍, പ​റ​വ​ന്‍തു​രു​ത്ത് സെ​ന്‍റ് സാ​വി​യോ​സ് എ​ല്‍പി സ്‌​കൂ​ള്‍, കു​മ​ര​കം ഗ​വ​ണ്‍മെ​ന്‍റ് നോ​ര്‍ത്ത് എ​ല്‍പി സ്‌​കൂ​ള്‍, സെ​ക്ര​ട്ട് ഹാ​ര്‍ട്ട് എ​ല്‍പി സ്‌​കൂ​ള്‍ കു​മ​ര​കം എ​ന്നീ സ്‌​കൂ​ളു​ക​ളി​ലാ​ണ് കെ​എ​സ്എ​സ്എ​സ് ഔ​ഷ​ധോ​ദ്യാ​നം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ളു​ക​ളി​ല്‍ വി​വി​ധ ഇ​ന​ത്തി​ല്‍പ്പെ​ട്ട ഔ​ഷ​ധ​ച്ചെ​ടി​ക​ള്‍ ന​ട്ടു പി​ടി​പ്പി​ക്കും.