ചങ്ങനാശേരി അതിരൂപതയില്‍ മൈ പാരിഷ് ഡിജിറ്റല്‍ സോഫ്റ്റ്വേര്‍ സജ്ജമായി
1561482
Wednesday, May 21, 2025 11:49 PM IST
ചങ്ങനാശേരി: അഞ്ച് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അതിരൂപതയിലെ 247 ഇടവകകളെയും 80,000 കുടുംബങ്ങളെയും അഞ്ചു ലക്ഷത്തോളമുള്ള ഇടവകാംഗങ്ങളെയും കോര്‍ത്തിണക്കുന്ന മൈ പാരീഷ് എന്ന സോഫ്റ്റ്വേറിന്റെ അവസാനഘട്ട ഉദ്ഘാടനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ മീഡിയ വില്ലേജില്‍ നിര്‍വഹിച്ചു.
നൂതന വിവര സങ്കേതിക വിദ്യ സഭയുടെ സമഗ്ര വളര്‍ച്ചയ്ക്കും സുതാര്യമായ പ്രവര്‍ത്തനത്തിനും ഉതകുന്ന രീതിയിലാണ് മൈ പാരിഷ് സോഫ്റ്റ്വേര്‍ രൂപകല്പന ചെയ്തിരിക്കുന്നതെന്നും മാറി വരുന്ന സാഹചര്യത്തില്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിഭവശേഷി കാര്യക്ഷമമായി എല്ലാവര്ക്കും പ്രയാജനപ്പെടുത്തുന്നതിനും പുതിയ സോഫ്റ്റ്വേര്‍ ഉപകരിക്കുമെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
അതിരൂപത മുഖ്യവികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട് അധ്യക്ഷത വഹിച്ചു. മോണ്‍. സ്കറിയ കന്യാകോണില്‍, കോ-ര്‍ഡിനേറ്റര്‍ ഫാ. ആന്റണി കാച്ചാംകോട്, വിവിധ ഇടവകകളിലെ വികാരിമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇടവകയുടെ വിവരങ്ങള്‍ അടങ്ങുന്ന പാരിഷ് രജിസ്റ്റര്‍, കണക്കുകള്‍ കൈകാര്യം ചെയ്യുന്ന അക്കൗണ്ടിംഗ് സോഫ്റ്റ്വേര്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, ഇടവക വെബ്സൈറ്റ് എന്നിങ്ങനെ പ്രധാനമായും നാലു പ്രധാന ഭാഗങ്ങളാണ് മൈ പാരിഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.