പാ​ലാ: വി​ശ്വാ​സ​ത്തി​ന്‍റെ ഉ​യ​ര​മാ​ണ് പാ​ലാ ടൗ​ണ്‍ കു​രി​ശു​പ​ള്ളി ന​മ്മോ​ട് സം​സാ​രി​ക്കു​ന്ന​തെ​ന്നും സം​സ്‌​കാ​ര​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ ഈ ​കു​രി​ശു​പ​ള്ളി പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സ​മ്പ​ത്താ​ണെ​ന്നും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. ന​വീ​ക​രി​ക്ക​പ്പെ​ട്ട പാ​ലാ ടൗ​ണ്‍ അ​മ​ലോ​ത്ഭ​വ ജൂ​ബി​ലി കു​രി​ശു​പ​ള്ളി​യു​ടെ ആ​ശീ​ര്‍​വാ​ദ​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച് സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

പാ​ലാ​യു​ടെ ഹൃ​ദ​യ​ത്തി​ലു​ള്ള ഈ ​കു​രി​ശു​പ​ള്ളി ക്രി​സ്തീ​യ​ത​യു​ടെ തു​ട​ര്‍​ച്ച​യും ദൈ​വം ഇ​വി​ടെ​യു​ണ്ടെ​ന്നു​ള്ള ഓ​ര്‍​മ​പ്പെ​ടു​ത്ത​ലു​മാ​ണ്. പൗ​രാ​ണി​ക മ​ഹി​മ​യു​ള്ള നി​ര​വ​ധി​യാ​യ നി​ര്‍​മി​തി​ക​ള്‍ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് ന​മ്മു​ടെ ക​ട​മ​യാ​ണ്. നി​ല​നി​ല്‍​ക്കു​ന്ന കാ​ര്യ​ങ്ങ​ളു​ടെ മ​ഹ​ത്വം മ​റ്റു​ള്ള​വ​രെ പ​റ​ഞ്ഞ് പ​ഠി​പ്പി​ക്കാ​ന്‍ ന​മു​ക്ക് ചു​മ​ത​ല​യു​ണ്ട്. ഈ ​ക​പ്പേ​ള ഏ​തു മ​ത​വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ​യും ധാ​ര്‍​മി​ക​മാ​യി ഉ​യ​ര്‍​ത്തു​ന്നു​വെ​ന്നും വി​ശാ​ല സ​മൂ​ഹ​ത്തെ ബ​ല​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജോ​സ് കാ​ക്ക​ല്ലി​ല്‍, ളാ​ലം പ​ഴ​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, ളാ​ലം പു​ത്ത​ന്‍​പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് മൂ​ലേ​ച്ചാ​ലി​ല്‍, ടൗ​ണ്‍ കു​രി​ശു​പ​ള്ളി ഇ​ന്‍ ചാ​ര്‍​ജ് ഫാ.​ജോ​ര്‍​ജ് ത​റ​പ്പേ​ല്‍, ഫാ.​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, ഫാ.​ചെ​റി​യാ​ന്‍ കു​ന്ന​ക്കാ​ട്ട്, ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ആ​ല​പ്പാ​ട്ടു​കോ​ട്ട​യി​ല്‍, ഫാ.​സ്‌​ക​റി​യ മേ​നാം​പ​റ​മ്പി​ല്‍, ഫാ. ​ഐ​സ​ക് പെ​രി​ങ്ങാ​മ​ല​യി​ല്‍, ഫാ.​ആ​ന്‍റ​ണി ന​ങ്ങാ​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ന് ​ജ​പ​മാ​ല, വ​ണ​ക്ക​മാ​സ പ്രാ​ര്‍​ഥ​ന സ​മാ​പ​നം, പു​റ​ത്ത് ന​മ​സ്‌​കാ​രം എ​ന്നി​വ​യും ന​ട​ന്നു. വൈ​ദി​ക​ര്‍, സ​ന്യ​സ്ഥ​ര്‍, വി​ശ്വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കു​രി​ശു​പ​ള്ളി ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​വ​രെ ആ​ദ​രി​ച്ചു. ച​ട​ങ്ങു​ക​ള്‍​ക്ക് കൈ​കാ​ര​ന്‍​മാ​രാ​യ ജോ​ണി പ​ന്ത​പ്ലാ​ക്ക​ല്‍, തോ​മ​സ് മേ​നാം​പ​റ​മ്പി​ല്‍, ജോ​യി പു​ളി​ക്ക​ല്‍, ക​മ്മി​റ്റി​യം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.