ഇ​ള​ങ്ങു​ളം: പൊ​ൻ​കു​ന്നം-​പാ​ലാ റോ​ഡി​ൽ അ​ഞ്ചാം​മൈ​ലി​ൽ കാ​ർ മ​റി​ഞ്ഞ് മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​യ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്.

പി​ച്ച​ക​പ്പ​ള്ളി​ൽ മേ​ഴൂ​ർ നാ​ദിം സ​ജീ​വ് (17), മ​ടു​ക്ക​ക്കു​ഴി​യി​ൽ ജോ​യ​ൽ ജി​ബി​ലി (17), പൂ​വ​ക്കു​ളം ജോ​യ​ൽ ജോ​സ​ഫ് (17), എ​ലി​വാ​ലി​ക്ക​ൽ ജി​ഷ്ണു സ​ജി (17), പേ​ര​പ്പ​റ​മ്പി​ൽ അ​ലി സ​ക്കീ​ർ (16), ചു​ങ്ക​ശേ​രി​ൽ അ​ത്തീ​ക്ക് (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റത്.

കാ​റോ​ടി​ച്ചി​രു​ന്ന മു​ണ്ട​ക്ക​യം പ​റ​യ​രു​പ​റ​മ്പി​ൽ ബോ​ണി (19) സാ​ര​മാ​യ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രെ പൊ​ൻ​കു​ന്ന​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​രു​പ​ത്താ​റാം​മൈ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​ലാ ഭാ​ഗ​ത്തേ​ക്ക് പോ​ക​വേ​യാ​യി​രു​ന്നു അ​പ​ക​ടം.