ചങ്ങനാശേരി വെറ്ററിനറി പോളി ക്ലിനിക്കില്‍ മൊബൈല്‍ യൂണിറ്റ് അനുവദിച്ചു
1563624
Friday, May 30, 2025 7:13 AM IST
ചങ്ങനാശേരി: കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശേരി ഗവ. വെറ്റിനറി പൊളി ക്ലിനിക് കേന്ദ്രികരിച്ച് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് അനുവദിച്ചു. ഈ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തനം മാടപ്പള്ളി, പാമ്പാടി ബ്ലോക്ക് പഞ്ചായത്തുകളില്ക്കുടി ലഭ്യമാണ്. വൈകുന്നേരം ആറു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ പ്രവര്‍ത്തനം.
മൊബൈല്‍ യൂണിറ്റിന്റെ സേവനത്തിനായി 1962 എന്ന ടോള്‍ഫ്രീ നമ്പറും മൃഗസംരക്ഷണ വകുപ്പ് തയാറാക്കിയിട്ടുണ്ട്. വാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്ന ക്യുആര്‍ കോഡ് വഴി കര്‍ഷകര്‍ക്ക് നേരിട്ട് ഫീസ് അടയ്ക്കാവുന്നതാണ്.
മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫ് കര്‍മവും ഇന്നു രാവിലെ 11ന് ചങ്ങനാശേരി ഗവ. വെറ്റിനറി പോളിക്ലിനിക്കില്‍ ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന് അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മാത്യു ഫിലിപ്പ്, മുനിസിപ്പല്‍ വൈസ് ചെയര്മാന് മാത്യുസ് ജോര്‍ജ്,
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ്, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന്, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലന്, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് എന്നിവര്‍ പ്രസംഗിക്കും.