കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്നു​വ​രു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി മ​ന്ത്രി​മാ​രാ​യ വി.​എ​ൻ. വാ​സ​വ​നും വീ​ണാ ജോ​ർ​ജും പ​ങ്കെ​ടു​ത്ത യോ​ഗം വി​ല​യി​രു​ത്തി. സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്, സ​ർ​ജി​ക്ക​ൽ ബ്ലോ​ക്ക്, കാ​ർ​ഡി​യോ​ള​ജി ബ്ലോ​ക്ക് തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി​യും വി​ല​യി​രു​ത്തി.

നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​ർ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​റു​കാ​ർ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്‍റെ നി​ർ​മാ​ണം ഡി​സം​ബ​ർ 30ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​ദേശി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി വ​രു​ന്ന സ​ർ​ജി​ക്ക​ൽ ബ്ലോ​ക്ക്, കാ​ർ​ഡി​യോ​ള​ജി ബ്ലോ​ക്ക് എ​ന്നി​വ യോ​ഗ ശേ​ഷം മ​ന്ത്രി​മാ​ർ സ​ന്ദ​ർ​ശി​ച്ചു.

ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ, ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​വി. വി​ശ്വ​നാ​ഥ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൻ. പ്രി​യ, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ടി.​കെ. ജ​യ​കു​മാ​ർ, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് പി. ​പു​ന്നൂ​സ് എ​ന്നി​വ​രും വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.