പാ​ലാ: മ​ണ്‍​സൂ​ണ്‍ ആ​രം​ഭി​ക്കു​ക​യും നാ​ളെ സ്‌​കൂ​ള്‍ തു​റ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ട​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി വൃ​ത്തി​യാ​ക്കു​ന്ന​തി​നും റോ​ഡി​ല്‍ ന​ട​ത്തേ​ണ്ട അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നും മാ​ണി സി ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ സം​ബ​ന്ധി​ച്ച പ്ര​തി​മാ​സ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. അ​രു​ണാ​പു​രം പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍

റോ​ഡ്, പാ​ലം, കെ​ട്ടി​ട വി​ഭാ​ഗം, കെ​എ​സ്ടി​പി, റോ​ഡ് മെ​യി​ന്‍റ​ന​ന്‍​സ്, ജ​ല്‍ ജീ​വ​ന്‍ മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ല​ഭി​ച്ച നി​വേ​ദ​ന​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും ശ്ര​ദ്ധി​ക്കേ​ണ്ട ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ അ​പ​ക​ട​ക​ര​മാ​യി നി​ല്‍​ക്കു​ന്ന വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ള്‍ ഒ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​വു​ക​യും പ​തി​വാ​യി വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്ന​തി​നാ​ല്‍ അ​വ അ​ടി​യ​ന്തര​മാ​യി മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ല്‍ ജീ​വ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും റോ​ഡു​ക​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​വ​രു​ന്ന പ്ര​വ​ര്‍​ത്തി​ക​ള്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നും മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും ജ​ൽ ജീ​വ​ന്‍ മി​ഷ​ന്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.