ന​ട്ടാ​ശേ​രി: ച​വി​ട്ടു​വ​രി- വെ​ള്ളൂ​പ്പ​റ​മ്പ് റോ​ഡി​ൽ ഏ​തു നി​മി​ഷ​വും വ​ൻ​ദു​ര​ന്തം സൃ​ഷ്ടി​ക്കാ​വു​ന്ന വൃ​ക്ഷ​ശി​ഖ​രം ഉ​ട​ൻ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റോ​ളം ഓ​ട്ടോ​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ഓ​ട്ടോ സ്റ്റാ​ൻ​ഡി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന ഈ ​വൃ​ക്ഷ​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞുവീ​ണു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച എം​എ​ൽ​എ​യോ​ട് നാ​ട്ടു​കാ​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും അ​റി​യി​ച്ചു.

പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും എം​എ​ൽ​എ​ക്ക് നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ സാ​ബു മാ​ത്യു, ടി.​സി. റോ​യി, പ്ര​ദേ​ശ​വാ​സി​ക​ളാ​യ രാ​ജീ​വ് ഇ​ല​വ​ച്ചേ​രി​ൽ, ത​ങ്ക​ച്ച​ൻ ചെ​ട്ടി​യാ​ത്ത്, കെ.​ബി. രാ​ജ​ൻ, കെ.​ജി. സു​ന്ദ​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.