കോ​ട്ട​യം: ആ​ഗോ​ള​ത​ല​ത്തി​ല്‍ ദു​ര​ന്തസാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് ഐ​ക്യരാ​ഷ്ട്ര സ​ഭ നാ​ളെ മു​ത​ല്‍ ജൂ​ണ്‍ ആ​റു വ​രെ ജ​നീ​വ​യി​ല്‍ ന​ട​ത്തു​ന്ന ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ല്‍ എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സ്‌​കൂ​ള്‍ ഓ​ഫ് എ​ന്‍​വ​യോ​ണ്‍​മെ​ന്‍റ​ല്‍ സ​യ​ന്‍​സ​സി​ലെ പ്ര​ഫ​സ​റും ഡീ​നു​മാ​യ ഡോ. ​കെ.​ആ​ര്‍. ബൈ​ജു പ​ങ്കെ​ടു​ക്കും.

ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ സെ​ന്‍​ഡാ​യി ഫ്രെ​യിം വ​ര്‍​ക്ക് ഫോ​ര്‍ ഡി​സാ​സ്റ്റ​ര്‍ റി​സ്‌​ക് റി​ഡ​ക്‌ഷന്‍ പ്ര​വ​ര്‍​ത്ത​നപ​ദ്ധ​തി​യു​ടെ നി​ര്‍​വ​ഹ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന എ​ട്ടാ​മ​ത് സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്ത്യ​യി​ലെ അ​ക്കാ​ദ​മി​ക സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളി​ലൊ​രാ​ളാ​യ ഇ​ദ്ദേ​ഹം ദു​ര​ന്ത സാ​ധ്യ​താ ല​ഘൂ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ​ങ്കാ​ളി​ത്ത​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്കും.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ ശൈ​ത്യ​കാ​ല ധ്രു​വ പ​ര്യ​വേ​ഷ​ണ സം​ഘ​ത്തി​ല്‍ അം​ഗ​മാ​യി​രു​ന്ന ഡോ. ​ബൈ​ജു ആ​ര്‍​ട്ടി​ക് സ്റ്റേ​ഷ​ന്‍ ലീ​ഡ​റാ​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.