പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ട്ടോ​ണ​മ​സി​ല്‍ ഈ ​വ​ര്‍​ഷം പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌‌​സി സൈ​ക്കോ​ള​ജി പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ലെ സൈ​ക്കോ​ള​ജി ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റും മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ലെ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റും ത​മ്മി​ല്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു.

ഇ​ന്‍റേ​ണ്‍​ഷി​പ്പ്, ഫാ​ക്ക​ല്‍​റ്റി എ​ക്‌​സ്‌​ചേ​ഞ്ച്, ക്ലി​നി​ക്ക​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കി​യ​ത്. മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​ന​ത്തി​നും മ​റ്റു​മു​ള്ള അ​വ​സ​ര​വും ഇ​തി​ലൂ​ടെ ല​ഭി​ക്കും.

ബി​എ​സ്‌​സി സൈ​ക്കോ​ള​ജി​ക്ക് പു​റ​മേ എം​എ​സ്‌‌​സി ഫു​ഡ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി, ബി​എ ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ് ജേ​ര്‍​ണ​ലി​സം തു​ട​ങ്ങി​യ കോ​ഴ്‌​സു​ക​ളാ​ണ് ഈ ​വ​ര്‍​ഷം സെ​ന്‍റ് തോമ​സ് കോ​ള​ജ് ഓ​ട്ടോ​ണ​മ​സി​ല്‍ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്നത്. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത് കോ​ള​ജ് വെ​ബ്‌​സൈ​റ്റ് (www.stcp.ac.in) വ​ഴി​യാ​ണ്.

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി വി​ഭാ​ഗം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​മാ​ത്യു ചേ​ന്നാ​ട്ട്, ബ്രാ​ന്‍​ഡിം​ഗ് ആ​ന്‍​ഡ് ഹെ​ല്‍​ത്ത് കെ​യ​ര്‍ പ്രൊ​മോ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ജോ​ര്‍​ജു​കു​ട്ടി മാ​ത്യു, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​ബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. സാ​ല്‍​വി​ന്‍ തോ​മ​സ് കാ​പ്പി​ലി​പ്പ​റ​മ്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​മാ​ത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, ഫാ. ​റോ​ഷ​ന്‍ എ​ണ്ണ​യ്ക്കാ​പ്പ​ള്ളി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.