പുന്നവേലി സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി കൂദാശ
1563626
Friday, May 30, 2025 7:17 AM IST
പുന്നവേലി: സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ കൂദാശ നാളെയും ഞായറാഴചയുമായി നടത്തും.
എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസന മെത്രാപ്പോലീത്തായുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. നാളെ വൈകുന്നേരം ആറിന് സന്ധ്യാനമസ്കാരം, ഏഴിന് വിശുദ്ധ ദേവാലയ കൂദാശ തുടര്‍ന്ന് ആശീര്‍വാദം, സ്നേഹസത്കാരം. ഒന്നിനു രാവിലെ ഏഴിന് പ്രഭാത നമസ്കാരം തുടര്‍ന്ന് മൂന്നിന്മേല് കുര്‍ബാന, 10ന് പൊതുസമ്മേളനം, ആശീര്‍വാദം, സ്നേഹവിരുന്ന്.
ഇടവക വികാരി ഫാ. ബബിന്‍ ബാബു, ട്രസ്റ്റി സാജന് ജോണ്സണ് ചൊറിക്കാവുങ്കല്‍, സെക്രട്ടറി ഡോ. സജു പി. തോമസ് പരുമല തുടങ്ങിയവര്‍ നേതൃത്വം നല്‍കും.