പാ​ലാ: ഇ​രു​പ​ത്തി​മൂ​ന്നു വ​ര്‍​ഷ​ത്തെ സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു ശേ​ഷം പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ൻ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബീ​നാ​മ്മ മാ​ത്യു വി​ര​മി​ക്കു​ന്നു. 2002ല്‍ ​മാ​ത്ത​മാ​റ്റി​ക്‌​സ് എ​ഡ്യൂ​ക്കേ​ഷ​ന്‍ അ​ധ്യാ​പി​ക​യാ​യി സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച സി​സ്റ്റ​ര്‍ 2020ല്‍ ​കോ​ള​ജി​ന്‍റെ പ്രി​ന്‍​സി​പ്പ​ലാ​യി നി​യ​മി​ത​യാ​യി. നി​ര​വ​ധി ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ ജേ​ര്‍​ണ​ലു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

നാ​ക് നാ​ലാം സൈ​ക്കി​ളി​ല്‍ എ ​പ്ല​സ് ഗ്രേ​ഡോ​ടെ റീ ​അ​ക്രെ​ഡി​റ്റേ​ഷ​ന്‍ നേ​ടാ​നും കേ​ര​ള റാ​ങ്കിം​ഗി​ല്‍ ആ​റാം സ്ഥാ​ന​ത്തെ​ത്താ​നും കോ​ള​ജി​ന് ക​ഴി​ഞ്ഞു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ റൂ​സ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ അ​ക്കാ​ദ​മി​ക ബ്ലോ​ക്ക്, ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ പൂ​ര്‍​ത്തി​യാ​ക്കി. ഈ ​കാ​ല​യ​ള​വി​ല്‍ കോ​ള​ജ് എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​വു​ക​യും ചെ​യ്തു.