പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് നീ​ന്ത​ല്‍​ക്കു​ള​ത്തി​ല്‍ ന​ട​ക്കു​ന്ന 72-ാമ​ത് സം​സ്ഥാ​ന നീ​ന്ത​ല്‍ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം 242 പോ​യി​ന്‍റോ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ മു​ന്നേ​റു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല 204 പോ​യ​ന്‍റോ​ടെ ര​ണ്ടാം സ്ഥാ​ന​ത്തും 42 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

ഇ​ന്ന​ലെ നാ​ല് പു​തി​യ റി​ക്കാ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​പ്പെ​ട്ടു. പു​രു​ഷ വി​ഭാ​ഗം1500 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ലി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ ജു​ഹു​നു കൃ​ഷ്ണ, വ​നി​ത​ക​ളു​ടെ 800 മീ​റ്റ​റി​ല്‍ ഹ​ന്ന എ​ലി​സ​ബ​ത്ത് സി​യോ, 200 മീ​റ്റ​ര്‍ ബാ​ക്ക് സ്ട്രോ​ക്കി​ല്‍ അ​വ​ന്തി​ക പ്ര​ദീ​പ്, പു​രു​ഷ​വി​ഭ​ഗം 50 മീ​റ്റ​ര്‍ ബ്രെ​സ്റ്റ് സ്‌​ട്രോ​ക്കി​ല്‍ ക്ലി​ഫോ​ര്‍​ഡ് ജോ​സ​ഫ് (മൂ​വ​രും എ​റ​ണാ​കു​ളം) എ​ന്നി​വ​രാ​ണ് റി​ക്കാ​ര്‍​ഡി​നു​ട​മ​ക​ള്‍.

അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഡ്വ ബി​നു പു​ളി​ക്ക​ക​ണ്ട​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എ​പി മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. മ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, ടി.​ജെ. ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.